Latest NewsNewsIndia

വീണ്ടും ചൂളംവിളി…55 വർഷങ്ങൾക്കു ശേഷം അയൽ ബന്ധം പുനഃസ്ഥാപിച്ച്‌ ഇന്ത്യ

സ്വതന്ത്ര രാഷ്ട്രമായി 50 വര്‍ഷം ആഘോഷിക്കുന്നതിന്റെ വക്കിലാണ് ബംഗ്ലാദേശ്.

ന്യൂഡല്‍ഹി: 55 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ചൂളംവിളി. 1965 മുതല്‍ നിര്‍ത്തിവച്ചതുമായ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച്‌ ഇന്ത്യയും ബംഗ്ലാദേശും. പശ്ചിമ ബംഗാളിലെ ഹല്‍ദിബാരി മുതല്‍ ബംഗ്ലാദേശിലെ ചിലഹരി വരെ ബന്ധപ്പെടുത്തിയുള്ള ട്രെയിന്‍ സര്‍വീസാണ് ഇന്നുമുതല്‍ പുനരാരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ന് ഓണ്‍ലൈനിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രെയിന്‍ സര്‍വീസിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ ചരക്ക് നീക്കത്തിന് മാത്രമാവും ഈ പാത ഉപയോഗിക്കുക, എന്നാല്‍ പിന്നീട് പാസഞ്ചര്‍ സര്‍വീസുകളും ഇതു വഴി ആരംഭിക്കും.

എന്നാൽ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടമാവുന്ന തരത്തില്‍ ‘ചിക്കന്‍നെക്ക് വഴി’യുള്ള വികസനത്തിനും ഹല്‍ദിബാരി ചിലഹരി റെയില്‍വേ ലൈന്‍ സഹായകമാവും, ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സ്ഥലത്തെയാണ് ചിക്കന്‍നെക്ക് (സിലിഗുരി ഇടനാഴി) എന്ന് വിശേഷിപ്പിക്കുന്നത്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, നേപ്പാള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് സിലിഗുരി ഇടനാഴി.

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ കീഴിലാണ് ഈ പാത വരുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിമുതല്‍ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷന്‍ വരെ 4.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച്‌ 75 കിലോമീറ്ററോളം നീളത്തിലുള്ള റെയില്‍വേ പാതയാണ് വികസിപ്പിച്ചിട്ടുള്ളത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയില്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്ന തന്റെ സര്‍ക്കാരിന്റെ നയത്തില്‍ ബംഗ്ലാദേശിന് സുപ്രധാനമായ സ്ഥാനമാണ് നല്‍കുന്നതെന്നും അധികാരത്തിലെത്തി ആദ്യ ദിവസം മുതല്‍ ഇതിനായി താന്‍ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ തടയുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മോദി പ്രകീര്‍ത്തിച്ചു. വാക്സിന്‍ ഗവേഷണമുള്‍പ്പടെ ആരോഗ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ചു.

Read Also: എന്‍ഡിഎ മുന്നോട്ട് തന്നെ; 22 വാര്‍ഡുകളില്‍ രണ്ടാമത്

സ്വതന്ത്ര രാഷ്ട്രമായി 50 വര്‍ഷം ആഘോഷിക്കുന്നതിന്റെ വക്കിലാണ് ബംഗ്ലാദേശ്. 1971 ലെ ബംഗ്ലാദേശിലെ വിമോചന യുദ്ധത്തില്‍ മഹനീയമായ സേവനമാണ് ഇന്ത്യ വഹിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമ്ബത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന ഇന്ത്യയെ ബംഗ്ലാദേശിന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് വിശേഷിപ്പിച്ചു. 1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഞങ്ങളുടെ വിമോചനത്തിനായി പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്‍കിയ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞാന്‍ നന്ദിയര്‍പ്പിക്കുന്നുവെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയും തന്റെ രാജ്യം സന്ദര്‍ശനത്തെ ഉറ്റുനോക്കുകയാണെന്നും ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button