KeralaLatest NewsNews

സ്വപ്‌നയുടെ ശബ്ദരേഖ, പിന്നില്‍ ആ പൊലീസുകാരി : ഇഡിക്ക് മുന്നില്‍ ആവര്‍ത്തിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ ജയിലില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരിക്കെതിരെ കൊടുത്ത മൊഴിയില്‍ ഉറച്ച് സ്വപ്ന. കേരള പൊലീസിന് നല്‍കിയ മൊഴിയിലുംഅവര്‍ പൊലീസുകാരിയുടെ പങ്ക് വ്യക്തമാക്കി . ഇതേ സംഭവത്തില്‍ കസ്റ്റംസിനും ഇഡിക്കും നല്‍കിയ മൊഴിയിലും സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് ശബ്ദ സന്ദേശം ചോര്‍ത്തിയതിന് പിന്നിലെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

Read Also : കേരളം മാറി ചിന്തിക്കുന്നു എന്നതിന് തെളിവായി ബിജെപിയുടെ വോട്ട് വര്‍ദ്ധന, എല്‍ഡിഎഫ്-യുഡിഎഫില്‍ വന്‍ സീറ്റ് ചോര്‍ച്ച

ഒപ്പമുണ്ടായിരുന്ന പൊലീസുകാരി തന്നോട് പറഞ്ഞ കാര്യങ്ങളാണ് ഫോണിലൂടെ മറുതലയ്ക്കലുള്ള ആളിനോട് പറഞ്ഞത്. ഇതാരാണെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം തന്നെ നിര്‍ബന്ധിച്ചാണ് ഇക്കാര്യങ്ങള്‍ പറയിച്ചതെന്ന് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി ബിജിമോന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് സ്വപ്നയുടെ മൊഴിയെടുത്തത്.

മറ്റൊരാളിന്റെ ഫോണില്‍ സ്വപ്ന സംസാരിച്ചത് റെക്കാഡ് ചെയ്ത്, കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ഭാഗമായാണ് പുറത്തുവിട്ടതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായാണ് ഓണ്‍ലൈന്‍ ചാനല്‍ സ്വപ്ന സുരേഷിന്റേതായി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്. അതേസമയം, ഒരു വനിതയടക്കം രണ്ട് പൊലീസ് സംഘടനകളിലെ രണ്ട് നേതാക്കളാണ് ശബ്ദരേഖ റെക്കാഡ് ചെയ്യലിന് പിന്നിലെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button