KeralaLatest NewsNews

ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി നൽകി; ദേവന്റെ സ്വത്ത് ക്ഷേത്രാവശ്യങ്ങൾക്ക് മാത്രം, പണം തിരിച്ചു നൽകണമെന്ന് ഹൈക്കോടതി

ദേവന്റെ സ്വത്ത് ചിലവാക്കാൻ ആരാണ് അനുമതി നൽകിയത്? ദേവസ്വം ബോർഡിനോട് ചൂടായി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ വകമാറ്റിയ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതി. ദേവസ്വം ബോർഡ് ട്രസ്റ്റിയാണ്. ദേവന്റെ സ്വത്ത് വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.

Also Read: ഗുരുവായൂർ ക്ഷേത്രം അടച്ചെന്ന പ്രചാരണത്തിനെതിരെ ക്ഷേത്രസമിതി രംഗത്ത്

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി മൂന്നംഗ ബഞ്ചിന്റേതാണ് വിധി. ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് രണ്ട് ഘട്ടങ്ങളിലായി 10 കോറ്റി രൂപ നൽകിയിരുന്നു. ഈ തുക ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നും ഇവ തിരിച്ചു നൽകണം എന്നും ഹൈക്കോടതി ഫുൾ ബഞ്ച് വിധിച്ചു.

ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ മുൻകാല വിധി ഫുൾ ബെഞ്ച് അസാധുവാക്കികൊണ്ടാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹർജികളിലാണ് കോടതി നിർണായക ഇടപെടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button