KeralaLatest News

കടകംപള്ളിയുടെ കുടുംബം നാലമ്പലത്തില്‍ പ്രവേശിച്ച സംഭവം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം – കോടതി

നിയന്ത്രണം നിലനില്‍ക്കെ വിലക്ക് ലംഘിച്ച്‌ ദര്‍ശനം അനുവദിക്കാന്‍ പാടില്ലായിരുന്നു.

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂര്‍ ക്ഷേത്ര നാലമ്പലത്തില്‍ പ്രവേശിച്ച സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. നിയന്ത്രണം നിലനില്‍ക്കെ വിലക്ക് ലംഘിച്ച്‌ ദര്‍ശനം അനുവദിക്കാന്‍ പാടില്ലായിരുന്നു.

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് നിസ്സം​ഗത കാട്ടി. വിഷയം പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് നടപടി.ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയത്.

read also: കാര്‍ഷിക നിയമങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷം: ഇപ്പോഴത്തേത് രാഷ്ട്രീയ ലക്ഷ്യം

സംഭവത്തില്‍ ബിജെപി നേതാവ് നാഗേഷും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊറോണ മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഈ നിയന്ത്രണത്തിനിടെ മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നാമ്ബലത്തില്‍ കയറുകയും രണ്ട് തവണ ദര്‍ശനം നടത്തുകയും ചെയ്തു. ഇത് കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇതിന്‍പ്രകാരം മന്ത്രിയുടെ ഭാര്യക്കെതിരെ കേസ് എടുക്കണമെന്നാണ് നാഗേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button