COVID 19Latest NewsNewsSaudi Arabia

സൗദിയിൽ ഇന്ന് 174 പേർക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 174 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് രോഗികൾ ആയിരിക്കുന്ന 208 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,60,690ഉം രോഗമുക്തരുടെ എണ്ണം 3,51,573ഉം ആയി ഉയർന്നു. മരണസംഖ്യ 6101 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3016 പേരാണ്. ഇതിൽ 436 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button