Latest NewsNewsIndia

ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ; നിര്‍ണായക വെളിപ്പെടുത്തലുമായി വിദഗ്ധര്‍

93,000 കേസുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 25,500 കേസുകളേയുള്ളൂ

ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ച് നിര്‍ണായ വെളിപ്പെടുത്തലുമായി വിദഗ്ധര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന് ഇന്ത്യയില്‍ സാധ്യത ഇല്ലെന്നും ഉണ്ടെങ്കില്‍ തന്നെയും അത് ആദ്യം എത്തിയതിനേക്കാള്‍ ശക്തമായിരിക്കില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ആദ്യത്തേത് പോലെ അതിവേഗം രോഗവ്യാപനം ഉണ്ടാകില്ലെന്നും കോവിഡ് കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കില്ലെന്നും ക്ലിനിക്കല്‍ സയന്റിസ്റ്റായ ഡോ. ഗഗന്‍ദീപ് കാങ് പറയുന്നു.

സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് കേസുകളില്‍ വലിയ തോതില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് വൈറോളജിസ്റ്റ് ആയ ഡോ.ഷാഹിദ് ജമീല്‍ പി.ടി.ഐയോട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ 30-40 ശതമാനം ജനസംഖ്യ ഇപ്പോഴും കോവിഡ് -19 ബാധിച്ചിട്ടില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.കെ.കെ അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.

93,000 കേസുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 25,500 കേസുകളേയുള്ളൂ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നെങ്കിലും ദിനംപ്രതിയുള്ള കേസുകളുടെ എണ്ണവും മരണ നിരക്കും ഗണ്യമായി കുറഞ്ഞ് വരികയാണ്. അതേസമയം, അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ഇന്ത്യയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button