Latest NewsKerala

യുവനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, പ്രതികളോട് ക്ഷമിച്ചതായി നടി

പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചെന്ന് നടി. ഇരുവരുടെയും കുടുംബങ്ങളെ ഓര്‍ത്താണ് മാപ്പ് നല്‍കുന്നത്. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി പോസ്റ്റിൽ പറഞ്ഞു. എന്നാൽ പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളില്‍വച്ച്‌ അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും, ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് സംഭവത്തില്‍ പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ എത്തുമ്ബോഴാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.മനപൂര്‍വം നടിയെ സ്പര്‍ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനിടെ പ്രതികൾ സംസ്ഥാനം വിട്ടതായും വാർത്തകൾ പരന്നിരുന്നു. പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ കളമശ്ശേരി പോലീസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വീട്ടിലെത്തിയപ്പോള്‍ അവര്‍ കൊച്ചിയിലേക്കു പുറപ്പെട്ടു എന്ന വിവരമാണു ലഭിച്ചത്. ഇത് പൂര്‍ണമായി വിശ്വസിക്കാതിരുന്ന പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

read also: വിദേശ ഫണ്ട്: പ​ഞ്ചാ​ബി വ്യ​വ​സാ​യി​ക​ള്‍ക്ക്​ നോ​ട്ടീ​സ്​ ന​ല്‍​കി​യും റെ​യ്​​ഡ്​ ന​ട​ത്തി​യും പീ​ഡ​നമെന്ന് കെജ്‌രിവാൾ

പ്രതികളുടെ മൊെബെല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായത് പോലീസിന്റെ അന്വേഷണത്തിന് തിരിച്ചടിയായി. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച്‌ പ്രതികളെ പിടിക്കാനായിരുന്നു പോലീസിന്റെ പദ്ധതി. എന്നാല്‍ ഇവര്‍ വന്ന വാഹനം ഇവിടെവെച്ച്‌ കണ്ടെത്താനായില്ല. തുടര്‍ന്ന് കളമശ്ശേരിയില്‍വെച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടിയുടെ മൊഴി ഫോണിലൂടെ പോലീസ് രേഖപ്പെടുത്തി. പ്രതികളുടെ പ്രവൃത്തി ബോധപൂര്‍വമായിരുന്നെന്നു സൂപ്പര്‍ മാര്‍ക്കറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button