Latest NewsNewsInternational

പാ​കി​സ്​​താ​നെ ന്യായികരിച്ച് ചൈന; ഇ​ന്ത്യ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന്​ ഉ​പ​ദേ​ശ​വും

പാ​കി​സ്​​താ​ന്‍ പ​ട്ടാ​ള മേ​ധാ​വി ജ​ന​റ​ല്‍ ഖ​മ​ര്‍ ജാ​വേ​ദ് ബ​ജ്‌​വ വെ​ള്ളി​യാ​ഴ്ച സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ള്‍ നേ​രി​ട്ട്​ വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യി​രു​ന്നു.

ബെ​യ്​​ജി​ങ്​: ഇന്ത്യ വസ്​തുത മനസ്സിലാക്കണമെന്ന്​ ചൈന. പാ​കി​സ്​​താ​നു​മാ​യു​ള്ള സം​യു​ക്ത വ്യോ​മ​പ​രി​ശീ​ല​ന​ത്തെ ന്യാ​യീ​ക​രി​ച്ച്‌​ ചൈ​ന. ഇ​ന്ത്യ കൂ​ടു​ത​ല്‍ വ​സ്​​തു​നി​ഷ്​​ഠ​മാ​യി കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന്​ ഉ​പ​ദേ​ശ​വും. ചൈ​ന-​പാ​കി​സ്​​താ​ന്‍ വ്യോ​മ​സേ​ന പ​രി​ശീ​ല​ന​ങ്ങ​ളും അ​ഭ്യാ​സ​ങ്ങ​ളും മൂ​ന്നാ​മ​തൊ​രു രാ​ജ്യ​ത്തി​ന്​ ഭീ​ഷ​ണി​യ​ല്ലെ​ന്നും ചൈ​ന വ്യ​ക്ത​മാ​ക്കി. പാ​കി​സ്​​താ​ന്റെ തെ​ക്ക​ന്‍ സി​ന്ധ് പ്ര​വി​ശ്യ​യി​ല്‍ ഡി​സം​ബ​ര്‍ ര​ണ്ടാം വാ​രം മു​ത​ല്‍ സം​യു​ക്ത വാ​ര്‍​ഷി​ക വ്യോ​മാ​ഭ്യാ​സ​മാ​യ ‘ഷ​ഹീ​ന്‍ -11’ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം.

Read Also: നേടിയത് 15 വര്‍ഷത്തെ കഠിന ശ്രമം; എൽഡിഎഫിന്റെ ഉരുക്ക് കോട്ടകള്‍ തകര്‍ത്ത് ബിജെപി

ചൈ​ന പ്ര​തി​രോ​ധ​മ​ന്ത്രി ജ​ന​റ​ല്‍ വെ​യ് ഫെം​ഗെ പാ​കി​സ്താ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും പു​തി​യ ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​തിന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​നി​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഡ​ല്‍​ഹി​ക്ക്​ പു​തി​യ സ​ന്ദേ​ശം ന​ല്‍​കാ​നാ​ണോ സം​യു​ക്ത അ​ഭ്യാ​സം എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ സം​യു​ക്ത അ​ഭ്യാ​സം പ​തി​വ്​ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു വെ​യ് ഫെം​ഗെ​യു​ടെ പ്ര​തി​ക​ര​ണം. പാ​കി​സ്​​താ​ന്‍ പ​ട്ടാ​ള മേ​ധാ​വി ജ​ന​റ​ല്‍ ഖ​മ​ര്‍ ജാ​വേ​ദ് ബ​ജ്‌​വ വെ​ള്ളി​യാ​ഴ്ച സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ള്‍ നേ​രി​ട്ട്​ വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യി​രു​ന്നു. വ്യോ​മ പ​രി​ശീ​ല​നം ഡി​സം​ബ​ര്‍ അ​വ​സാ​ന വാ​രം സ​മാ​പി​ക്കും.

shortlink

Related Articles

Post Your Comments


Back to top button