Latest NewsKeralaNews

നേടിയത് 15 വര്‍ഷത്തെ കഠിന ശ്രമം; എൽഡിഎഫിന്റെ ഉരുക്ക് കോട്ടകള്‍ തകര്‍ത്ത് ബിജെപി

ആ സ്ഥാനത്തു നിന്നാണ് അധികാരത്തിലേറുന്ന നിലയിലേക്കുള്ള പ്രകടനം ബിജെപി കാഴ്ചവെച്ചത്.

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിൽ പാറശാല നിയോജകമണ്ഡലത്തിലെ കള്ളിക്കാട് പഞ്ചായത്തില്‍ ആറ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി ഇടതുമുന്നണി ഭരിച്ചിരുന്ന പഞ്ചായത്താണ് കള്ളിക്കാട്. 2015 ലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സ്ഥാനത്തു നിന്നാണ് അധികാരത്തിലേറുന്ന നിലയിലേക്കുള്ള പ്രകടനം ബിജെപി കാഴ്ചവെച്ചത്.

Read Also: ഇപ്പോ എന്തായി…’; ഭൂതക്കണ്ണാടി വെച്ച്‌ വട്ടമിട്ടുപറന്ന് അരിപ്പ വെച്ച്‌ അരിച്ചു നോക്കിയില്ലേ?

എന്നാൽ ഇടതു പക്ഷത്തില്‍ നിന്നും നാല് സീറ്റുകളും കോണ്‍ഗ്രസിന്റെ രണ്ടു സീറ്റുകളും ബിജെപി പിടിച്ചെടുത്തു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍ അജിത, വൈസ് പ്രസിഡന്റ് ശ്യാം ലാല്‍ എന്നിവര്‍ തോല്‍വി ഏറ്റുവാങ്ങി. 13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എന്‍ഡിഎ 6, യുഡിഎഫ് 4, എല്‍ഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button