Latest NewsMusic AlbumsMovie SongsNewsMusic

‘എന്തു ചൊല്ലി നിന്നെ വാഴ്ത്തും അയ്യപ്പാ…’ – ഭക്തിസാന്ദ്രമീ അയ്യപ്പ ഗാനം

മീനാക്ഷി എസ് വർമയുടെ ആലാപനത്തില്‍ അയ്യപ്പ ഭക്തിഗാനം ഏറെ ഹൃദയഹാരിയാണ്

ഭക്തി പൂർവ്വം വിളിച്ചാൽ വിളികേൾക്കാത്ത ഭഗവാനുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കേൾക്കാൻ കൊതിക്കുന്ന ഭക്തി ഗാനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി. അയ്യപ്പനെ ധ്യാനിച്ചും ഭജനകളാല്‍ സ്തുതിച്ചും കഴിയുന്നവർക്കായി ഈസ്റ്റ് കോസ്റ്റ് ഒരുക്കിയ ഹൃദയസ്പര്‍ശിയായ ഒരു ഗീതമിതാ. ഈസ്റ്റ് കോസ്റ്റിന്റെ ‘അയ്യപ്പ സന്നിധിയിൽ Vol- -2’ എന്ന ആല്‍ബത്തിലെ ‘എന്തു ചൊല്ലി നിന്നെ വാഴ്ത്തും അയ്യപ്പാ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Also Read: സാജന്‍ ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തിറങ്ങി

മീനാക്ഷി എസ് വർമയുടെ ആലാപനത്തില്‍ അയ്യപ്പ ഭക്തിഗാനം ഏറെ ഹൃദയഹാരിയാണ്. മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് ‘എന്തു ചൊല്ലി നിന്നെ വാഴ്ത്തും അയ്യപ്പാ…’ എന്ന് ഗാനം പുതുമയാർന്നതാണ്. ഭക്തിനിര്‍ഭരമായ ഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.

മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗാന രചയിതാവ് സന്തോഷ് വർമ്മ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജയൻ ആണ് (ജയ വിജയ). ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടൈന്‍മെന്‍്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്. രഞ്ജു ആർ അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button