Music AlbumsLatest NewsNewsEntertainment

സാജന്‍ ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തിറങ്ങി

സിനിമ തിരക്കഥാകൃത്ത് സാജന്‍ ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ ‘രാധാ മുകുന്ദം’ പുറത്തിറങ്ങി. ‘ഓടക്കുഴല്‍ നാദം കേട്ട്..’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രസീന രാജേഷാണ്. രചനയും സംഗീതവും നൃത്തസംവിധാനവും ബിന്ദു ദയാല്‍ മഞ്ചേരി നിര്‍വഹിച്ചിരിക്കുന്നു. മഞ്ചേരി വെട്ടേക്കോട് ദേവിക നൃത്ത കലാലയത്തിലെ വിദ്യാര്‍ത്ഥികളാണ് കണ്ണനും ഗോപികമാരുമായി വേഷമിട്ടിരിക്കുന്നത്.

സാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജ് ചോലയില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ക്യാമറ ഫാരിസ് ഖാന്‍ എഫ്.ജെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കലാസംവിധാനം സുനില്‍ അരുകിഴയും എഡിറ്റിംഗ് മുനീര്‍ശാ ത്രിപ്പനാച്ചിയും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം : സുനില്‍ അരുകിഴയ, മേക്കപ്പ്: പ്രശാന്ത് കൊയിലാണ്ടി, പ്രകാശ്‌ കോഴിക്കോട്, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ വിനയ് ചെന്നിത്തല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജു ചോലയില്‍.

shortlink

Related Articles

Post Your Comments


Back to top button