Music AlbumsLatest NewsNewsMusic

ചങ്ങമ്പുഴക്കവിതകളിലെ ഏറ്റവും മനോഹരമായ ‘കാവ്യനര്‍ത്തകി’: പുതിയ മ്യൂസിക് വീഡിയോ

കനകച്ചിലങ്ക കുലുങ്ങിക്കിലുങ്ങിയൊഴുകുന്ന അപൂര്‍വ്വ സുന്ദരമായ ചങ്ങമ്പുഴയുടെ ലളിത ഭാവന, ചങ്ങമ്പുഴക്കവിതകളിലെ ഏറ്റവും മനോഹരമായ ഒന്നിന്റെ ദൃശ്യാവിഷ്കാരം പുറത്ത്. ചങ്ങമ്പുഴയുടെ വളരെ പ്രശസ്തമായ ‘കാവ്യനർത്തകി’ എന്ന കവിതയുടെ മ്യൂസിക് വീഡിയോ ആണ് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.

തന്റെ മുന്നില്‍ മലയാള കവിത ഒഴുകിവന്ന്, ചിലമ്പണിഞ്ഞ് നൃത്തമാടുന്നത് വര്‍ണ്ണിക്കുന്നു. തുഞ്ചനിലൂടെയും കുഞ്ചനിലൂടെയും വളര്‍ന്ന മലയാള കവിതയോട് ഒരിക്കലും നൃത്തം നിര്‍ത്തി പോകരുതെന്നാണ് കവി അപേക്ഷിക്കുന്നത്. ചങ്ങമ്പുഴയുടെ കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് വർമ്മ. ഈസ്റ്റ് കോസ്റ്റിന്റെ നാളെയുടെ പാട്ടുകാർ- 2020 എന്ന സംഗീത മത്സരത്തിലെ വിജയികളായ അഞ്ജലി തീർത്ഥ, വന്ദന ശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചങ്ങമ്പുഴയുടെ കവിത ഓഡിയോ രൂപത്തിൽ കേൾക്കുമ്പോൾ ഇത് പ്രേക്ഷകന് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button