Latest NewsIndia

‘ഇല്ലത്തുനിന്നു പുറപ്പെട്ടു, അമ്മാത്തെത്തിയതുമില്ല’- എംഎൽഎയെ വേണ്ടെന്ന് ബിജെപി, ക്ഷമപറഞ്ഞ് തിവാരി തിരികെ തൃണമൂലിൽ

തിവാരി പാർട്ടിവിട്ടതിൽ ഒരുവിഭാഗം തൃണമൂൽ പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയിരുന്നു. മധുരവിതരണവും ക്ഷേത്രത്തിൽ വഴിപാടുമെല്ലാം നടത്തിയ ഇവർ തിവാരി തിരിച്ചെത്തിയതോടെ ഇച്ഛാഭംഗത്തിലാണ്.

കൊൽക്കത്ത: തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് കരുതി തൃണമൂലിൽ നിന്നും രാജിവെച്ചിറങ്ങിയ എംഎൽഎ ജിതേന്ദ്ര തിവാരിയെ ബിജെപിക്ക് വേണ്ട. ഒടുവിൽ എങ്ങും സ്ഥാനമില്ലാതെയാകുമെന്നു ഭയന്ന ഇയാൾ മമതയോട് ക്ഷമ പറഞ്ഞു തൃണമൂലിൽ തന്നെ തിരിച്ചെത്തി.പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും കൂടാതെ ടിഎംസി പശ്ചിം ബര്‍ദ്വാന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഇയാൾ രാജിവച്ചിരുന്നു.

എന്നാൽ ജിതേന്ദ്ര തിവാരിയെ കുറിച്ച് ഉയരുന്ന ആരോപണങ്ങൾ മൂലം ബിജെപിയിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. പ്രവർത്തകരും നേതാക്കളും ഒരേ ശബ്ദത്തിൽ തിവാരിയെ വേണ്ട എന്ന് പറയുകയായിരുന്നു. ഒടുവിൽ ദീദിയോട് സംസ്ഥാപരാധവും ഏറ്റുപറഞ്ഞു ഇയാൾ തിരികെ തൃണമൂലിൽ എത്തുകയായിരുന്നു. അതേസമയം തിവാരി പാർട്ടിവിട്ടതിൽ ഒരുവിഭാഗം തൃണമൂൽ പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയിരുന്നു. മധുരവിതരണവും ക്ഷേത്രത്തിൽ വഴിപാടുമെല്ലാം നടത്തിയ ഇവർ തിവാരി തിരിച്ചെത്തിയതോടെ ഇച്ഛാഭംഗത്തിലാണ്.

read also: വാഗമണ്ണിലെ റെയ്‌ഡ്‌, വൻ മയക്കു മരുന്ന് ശേഖരം പിടികൂടിയത് സിപിഐ പ്രാദേശിക നേതാവിന്‍റെ റിസോര്‍ട്ടിൽ

താൻ ബിജെപിയിലേക്ക് പോകുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ ഇയാളുടെ പക്ഷം. മുൻപ് ഉണ്ടായിരുന്ന സ്ഥാനമാനങ്ങൾ ഇനി തിരികെ ലഭിക്കുമോ എന്നാണ് ഇപ്പോൾ ഇയാളുടെ വിഷമം. അസൻസോൾ എംപിയും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ ആണ് തിവാരിയെ ബിജെപിയിൽ എടുക്കുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത്. തുടർന്ന് ബാബുൽ സുപ്രിയോയുമായി തിവാരി അനുരഞ്ജന ശ്രമം നടത്തിയെങ്കിലും അദ്ദേഹം ഫോൺ എടുക്കാൻ പോലും കൂട്ടാക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button