Latest NewsNewsIndia

“അന്ന് ജിയോയ്‌ക്കൊപ്പം ” ; കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിയെ സന്ദര്‍ശിച്ച വീഡിയോ വൈറൽ ആകുന്നു

കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിക്കൊപ്പം നില്‍ക്കുന്ന പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു.

Read Also : “2014 ഡിസംബർ 19 ന് അമിത്ഷാ ജി ക്ക് പതിനായിരങ്ങളെ സാക്ഷിയാക്കി കൊടുത്ത ആ ഉറപ്പ് പാലിക്കപ്പെട്ടു” : സി കൃഷ്ണകുമാർ

2017 ല്‍ അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2017 ഒക്ടോബര്‍ 31 ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇതേ ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.കർഷകർക്കായി ജിയോയുടെ സൗജന്യ സ്മാർട്ട് ഫോൺ ലഭ്യമാകുന്ന പദ്ധതിയുടെ ചർച്ചകൾക്കായാണ് അമരീന്ദർ സിങ് അംബാനിയെ സന്ദർശിച്ചത്. ഇന്ന് കോൺഗ്രസ്സും കർഷകരുമുൾപ്പെടെ ജിയോയ്‌ക്കെതിരെ തിരിയുമ്പോൾ പഴയകാല വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ചോദ്യചിഹ്നം ആകുകയാണ്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button