KeralaLatest NewsNews

മതേതര രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾ മാത്രം സർക്കാർ നിയന്ത്രിക്കുന്നത് എന്തിന്? ശ്രീ ശ്രീ രവിശങ്കറുടെ വാക്കുകൾ

അറിവിന്റെ കേന്ദ്രമാണ് ക്ഷേത്രം, ഹിന്ദു വിശ്വാസങ്ങളിൽ സർക്കാർ ഇടപെടാൻ പാടുള്ളതല്ല: ശ്രീ ശ്രീ രവിശങ്കർ

മതേതര രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങളുടെ മേൽ മാത്രം സർക്കാർ നിയന്ത്രണങ്ങൾ തുടരുന്നത് എന്തിനെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് മാതൃകയാക്കി കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും വിശ്വാസികളുടെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ടാകണമെന്ന് ശ്രീ ശ്രീ രവിശങ്കർ പറയുന്നു.

ക്ഷേത്രങ്ങളുടെ ഭരണം ഭക്തർക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ബലപ്പെടുന്നു. തൃശൂരില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഒരു വോട്ടിന് തോൽവി; സി പി എമ്മിനോട് ഗുഡ്ബൈ

ക്ഷേത്ര വിശ്വാസങ്ങളിലും ആചാരങ്ങളിലും സർക്കാർ ഇടപെടുന്നത് ശരിയല്ല. മതപരമായ ആചാരങ്ങൾ പിന്തുടരാൻ ഓരോ മതവിഭാഗക്കാർക്കും അവകാശമുണ്ട്. സർക്കാർ അതിലിടപെടാൻ പാടുള്ളതല്ല. ക്ഷേത്രങ്ങൾ പ്രാർത്ഥനയ്ക്ക് മാത്രമുള്ളതല്ലെന്നും അറിവിന്റെയും സംസ്കാരങ്ങളുടെയും കേന്ദ്രം കൂടെയാണെന്ന് ശ്രീ ശ്രീ രവിശങ്കർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button