KeralaLatest NewsIndia

വാഗമണില്‍‌ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചു പൂട്ടി , പാര്‍ട്ടിക്ക് പിന്നില്‍ മുംബൈ അധോലോകം

ലോ​ക്ക​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

വാ​ഗ​മ​ണ്‍: നി​ശാ​പ​ര്‍​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ വാ​ഗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം തു​ട​ര്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.ഞാ​യ​റാ​ഴ്ച റി​സോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ലോ​ക്ക​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

യു​വ​തി​യ​ട​ക്കം ഒ​ന്പ​തു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. 58 പേ​ര്‍ നി​ശാ​പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. അതേസമയം നിശാപാര്‍ട്ടി നടത്തിയത് മുംബയ് അധോലോക സംഘമാണെന്നതിന് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. 25 സ്ത്രീകളടക്കം 60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. ഇവരില്‍ നിന്ന് ഹെറോയിന്‍, ഗം, കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്ബ് ഉള്‍പ്പെടെയുളള മയക്കുമുരുന്നുകള്‍ കണ്ടെത്തി. മയക്കുമരുന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന ഒരു സ്ത്രീയും സംഘാടകരും ഉള്‍പ്പെടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാക്കിയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. മലയാള സിനിമയിലെ ഒരു സംവിധായകനും പാര്‍ട്ടിക്ക് എത്തിയിരുന്നു.വാഗമണ്‍ വട്ടപ്പാതയിലെ ”ക്ലിഫ് ഇന്‍” റിസോര്‍ട്ടിലാണ് നിശാപാര്‍ട്ടി നടന്നത്. സി.പി.ഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ജില്ലാ പൊലീസ് ചീഫ് ആര്‍. കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയായി റിസോര്‍ട്ടും പരിസരവും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. അതിനുശേഷമാണ് ഇന്നലെ റെയ്ഡ് നടന്നത്.

മുംബയ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഒരു ദിവസത്തേക്ക് റിസോര്‍ട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലെ സി.ഐമാരെയും ഡിവൈ.എസ്.പി മാരെയും വിളിച്ചുവരുത്തി വളരെ രഹസ്യമായാണ് അമ്പതോളം വരുന്ന പൊലീസ് സംഘം റിസോര്‍ട്ട് വളഞ്ഞത്. റിസോര്‍ട്ടിലേക്ക് പൊലീസ് കയറുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് അവരെ തള്ളിമാറ്റി ഇരച്ചുകയറുകയായിരുന്നു. അപ്പോള്‍ തന്നെ പലരും ലഹരിയിലായിരുന്നുവെന്ന് പറയുന്നു.

read also: നിശാപാര്‍ട്ടി, റിസോര്‍ട്ടിന്റെ ഉടമയെ പുറത്താക്കിയെന്ന് സിപിഐ; പാർട്ടിയിൽ ബിനീഷിന്റെ സുഹൃത്ത് അനസും

സംഘം സോഷ്യല്‍ മീഡിയ വഴിയും ആളുകളെ സംഘടിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു മാത്രമല്ല പല മെട്രോപൊളിറ്റന്‍ സിറ്റികളില്‍ നിന്നുള്ളവരും നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇത്രയും കൂടുതല്‍ സ്ത്രീകള്‍ എങ്ങനെയാണ് നിശാപാര്‍ട്ടിക്ക് എത്തിയതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഇത്രയും സ്ത്രീകള്‍ നിശാപാര്‍ട്ടിക്ക് എത്താറില്ല.

അതാണ് പൊലീസിനെ അമ്പരിപ്പിച്ചത്. മയക്കുമരുന്നുകള്‍ കൈവശം വച്ചവരെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളു.മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ക്കി​യു​ള്ള​വ​രെ പ്ര​തി​ചേ​ര്‍​ക്ക​ണോ എ​ന്ന് തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ. റി​സോ​ര്‍​ട്ട് ഉ​ട​മ​യെ പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യ​വും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button