WayanadKeralaLatest NewsIndia

BREAKING – റിസോർട്ടിൽ മയക്കു മരുന്ന് പാർട്ടി: ടിപികേസ് പ്രതി കിർമാണി മനോജ് അറസ്റ്റിൽ

വയനാട്: എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേര് അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്.

ക്വട്ടേഷൻ സംഘം നടത്തിയ പാർട്ടിയാണ് നടന്നത്. ഇതിൽ ഒരാളുടെ വിവാഹവാർഷിക പാർട്ടിയായിരുന്നു. റിസോർട്ടിൽ നിന്ന് കഞ്ചാവും വിദേശ മദ്യവും ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ കണ്ടെത്തി. വയനാട് പടിഞ്ഞാറേത്തറയിൽ ഉള്ള സ്വകാര്യ റിസോർട്ടിൽ ആയിരുന്നു പാർട്ടി.

കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടത്തിയത്. കസ്റ്റഡിയിലെടുത്ത ആളുകള്‍ നിലവില്‍ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button