Latest NewsNewsCareer

ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്. എസ്.എസ്.എൽ.സി, കെ.ജി.റ്റി.ഇ ഹയർ (ടിഇഎൻ), എംബ്രോയിഡറി നീഡിൽ വർക്ക്/എഫ്.ഡി.ജി.ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 28ന് രാവിലെ പത്തിന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.gwptctvpm.org ബന്ധപ്പെടുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button