USALatest NewsNewsInternational

പ്രധാമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയുടെ ഏറ്റവും ഉയർന്ന ബഹുമതി സമ്മാനിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെടുത്ത നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎസിന്റെ പരമോന്നത ബഹുമതിയായ ലീജിയന്‍ ഓഫ് മെരിറ്റ് പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് സമ്മാനിച്ചു. . അമേരിക്കയുടെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ് നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് .സി. ഒബ്രയാനാണ് മെഡൽ സമ്മാനിച്ചത്. ബഹുമതി ഇന്ത്യക്കായി ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ഏറ്റുവാങ്ങി.

‘അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് ബഹുമതി സമർപ്പിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കിയതിന് നൽകിയ സംഭാവനകൾക്കാണ് ആദരം നൽകുന്നത്. ഇന്ത്യക്ക് വേണ്ടി അംബാസഡർ തരൺജിത് സിംഗ് സന്ധുവിന് നൽകുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് .സി. ഒബ്രയാൻ ചടങ്ങിൽ പറഞ്ഞു.

ലീജിയൺ ഓഫ് മെറിറ്റ് എന്ന ബഹുമതി അമേരിക്കയിൽ സൈനിക മേധാവികൾക്കും വിദേശ സൈനിക മേധാവികൾക്കും രാഷ്ട്രീയ രംഗത്തെ അന്താരാഷ്ട്ര തലത്തിലെ നേതാക്കൾക്കും പ്രത്യേക സാഹചര്യത്തിൽ നൽകുന്ന പരമോന്നത ബഹുമതിയാണ്. 1942 ജൂലൈ 20 മുതലാണ് അമേരിക്ക സൈനിക മെഡൽ വിദേശ രാജ്യങ്ങളുടെ ഭരണാധികാരികൾക്കും നൽകുന്ന രീതി ആരംഭിച്ചത്.

Related Articles

Post Your Comments


Back to top button