Latest NewsNewsInternational

ബ്രെയിൻ കഴിക്കുന്ന അമീബ; മാരക രോഗത്തിൽ മുന്നറിയിപ്പുമായി രാജ്യം

മനുഷ്യശരീരത്തില്‍ കയറിക്കൂടുന്ന അമീബ തലച്ചോര്‍ തിന്നുന്നതിനെ തുടര്‍ന്ന് നഗ്ലേറിയ ഫൗലേറി എന്ന രോഗബാധ ഉണ്ടാകുന്നു.

ഫ്ലോറിഡ: കോവിഡിനിടയിലും അമേരിക്കയെ വരിഞ്ഞുമുറുക്കാന്‍ അമീബ. തലച്ചോര്‍ തിന്നുന്ന ഈ അമീബ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യം മോചനം നേടുന്നതിനു മുമ്പാണ് അമീബയുടെ രൂപത്തില്‍ പുതിയൊരു രോഗം എത്തിയിരിക്കുന്നത്. മനുഷ്യശരീരത്തില്‍ കയറിക്കൂടുന്ന അമീബ തലച്ചോര്‍ തിന്നുന്നതിനെ തുടര്‍ന്ന് നഗ്ലേറിയ ഫൗലേറി എന്ന രോഗബാധ ഉണ്ടാകുന്നു.

Read Also: രാസവള ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 2 മരണം

മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന ഈ അപൂര്‍വ്വയിനം അമീബ തലച്ചോറിലെ കോശങ്ങളെ തിന്നുതീര്‍ക്കുന്നു. ഈ അമീബ അപൂര്‍വ്വവും അതിനേക്കാളുപരി മാരകവുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാധാരണയായി, ചൂടുള്ള ശുദ്ധജലത്തിലും അതായത്, തടാകങ്ങള്‍, പുഴകള്‍, ചൂടുള്ള ഉറവകള്‍, മണ്ണ് എന്നിവിടങ്ങളിലാണ് ഈ അമീബയെ കാണാന്‍ സാധിക്കുന്നതെന്ന് സിഡിസി പറഞ്ഞു. മലിനമായ ജലം മൂക്കിലൂടെ മനുഷ്യശരീരത്തിലേക്ക് കടക്കുകയും തുടര്‍ന്ന് നഗ്ലേറിയ ഫൗലേറി ബാധിക്കുകയും തുടര്‍ന്ന് തലച്ചോര്‍ പഴുക്കുന്നതിനും തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതിനും കാരണമാകുന്നു.

രോഗബാധ ഉണ്ടാകുന്നത് എങ്ങനെ?

ഹില്‍സ്‌ബോറോ പ്രദേശത്ത് ഒരാള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ആളുകള്‍ പുഴകള്‍, തടാകങ്ങള്‍, കുളങ്ങള്‍, കനാലുകള്‍ എന്നിവയില്‍ കുളിക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിനു ഉപയോഗിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ശുദ്ധജലത്തില്‍ നീന്തുന്നതും ചൂട് തരംഗങ്ങള്‍ ഏല്‍ക്കുന്നതും ഈ രോഗബാധ ഉണ്ടാകാന്‍ കാരണമാകുന്നു.

എന്നാൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, കേസുകൾ ഇപ്പോൾ വ്യാപിക്കുകയാണ്, പശ്ചിമേഷ്യൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നു. നാസികാദ്വാരം വഴി അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിലേക്ക് തുളച്ചുകയറുന്നു, ഇത് ശക്തമായ മൈഗ്രെയ്ൻ, ഹൈപ്പർതേർമിയ, കഠിനമായ കഴുത്ത്, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു, തുടർന്ന് തലകറക്കം, കടുത്ത ക്ഷീണം, ആശയക്കുഴപ്പം, ഭ്രമാത്മകത.

shortlink

Post Your Comments


Back to top button