KeralaLatest NewsNews

യഥാർത്ഥ മനുഷ്യനായി ജീവിക്കു, ചാരിറ്റി എന്നത് പണമുണ്ടാക്കാനോ ആരെയെങ്കിലും കാണിക്കാനോ ഉള്ളതല്ല: ഫിറോസ് കുന്നുംപറമ്പിൽ

തലസ്ഥാനത്ത് ലക്ഷങ്ങളുടെ കളളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നയ്ക്കൽ പിടിയിലായതിൽ പ്രതികരണവുമായി പൊതുപ്രവർത്തകൻ ഫിറോസ് കുന്നും പറമ്പിൽ. തന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷയാണ് ആഷിഖിന്റെ അറസ്റ്റെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇവൻ മാത്രമല്ല ഇതിന്റെ അടിവേര്‌ മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങുമെന്നും ഫിറോസ് കുന്നും പറമ്പിൽ പോസ്റ്റിലൂടെ പറയുന്നു.

​ഇന്നലെയാണ് പോലീ​സി​ലെ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ മം​ഗ​ല​പു​രം​ ​തോ​ന്ന​യ്‌​ക്ക​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ചാ​രി​റ്റി​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​ ​ആഷിഖ് തോന്നയ്ക്കൽ (35) ​പി​ടി​യി​ലാ​യത്.​ ലക്ഷങ്ങളുടെ കളളനോട്ടാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്ത്. ഒപ്പം ​നോട്ടടിക്കാനുളള യന്ത്രങ്ങളും ഇയാളുടെ വാടകവീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

കുറിപ്പിന്റെ പൂർണരൂപം…………………………….

#എന്നെ ദ്രോഹിച്ചതിന് #ദൈവം #നൽകിയ #ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കൾ അത് തുടരുന്നുണ്ട്
എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവർ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു
#നിന്റെ ദ്രോഹം കാരണമാണ് നാൻ ഒരിക്കൽ #ചാരിറ്റിപോലും #നിർത്തിയത് ,ഇവൻ മാത്രമല്ല ഇതിന്റെ അടിവേര്‌ മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ നന്മയുള്ള യഥാർത്ഥ മനുഷ്യനായി ജീവിക്കു.ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാർഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീർ വരണം അതിനൊന്നും കഴിയില്ലെങ്ങിൽ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം
#ഇതൊരു #ശിക്ഷ #തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ……

https://www.facebook.com/FirosKunnamparambilOfficial/posts/229257515325560

shortlink

Related Articles

Post Your Comments

Related Articles


Back to top button