Latest NewsIndiaNewsInternational

ലോകബാങ്കുമായി 500 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് ദേശീയപാത കോറിഡോറുകൾ നിർമ്മിക്കുന്നതിനായി ലോകബാങ്കുമായി 500 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ.

Read Also : ഗണപതിക്ക്‌ നാളികേരം ഉടയ്ക്കുമ്പോൾ ഇവ ശ്രദ്ധിക്കണം

രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സുരക്ഷിത പാതകൾ ഒരുക്കുക. പരിസ്ഥിതി സൗഹൃദമായ ഇടനാഴികളായിരിക്കും നിർമ്മിക്കുക. ദേശീയ ഗതാഗത മന്ത്രാലയത്തിന്റെ ശേഷി വർധിപ്പിക്കാൻ പദ്ധതി സഹായിക്കും.

783 കിലോമീറ്റർ ദൂരത്തിലാകും പാത നിർമ്മിക്കുക. ഹരിത സാങ്കേതിക വിദ്യകൾപ്രയോജനപ്പെടുത്തിയാകും നിർമ്മാണം. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പരിസ്ഥിതി സുസ്ഥിര വികസനത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ മന്ത്രാലയ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. സി.എസ്. മോഹൻപത്ര പറഞ്ഞു.

സുരക്ഷിതമായ റോഡുകളുടെ നിർമ്മാണം രാജ്യത്തെ റോഡുകളുടെ നിലവാരം ഉയർത്തും. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button