Latest NewsKeralaIndia

രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിട്ടയച്ചത് വിചാരണ കൂടാതെ, അപ്പീൽ നല്കാൻ സിബിഐ

2014ല്‍ ചെല്ലമ്മദാസ് മരിച്ചു. അതിനാല്‍ അദ്ദേഹത്തെ വിചാരണ നടത്താനായില്ല.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയില്‍ വിചാരണയില്‍ നിന്ന് രക്ഷപെട്ടത് സി.ബി.ഐയിലെ ഒരു എസ്.ഐയുടെ പിഴവുകാരണം. വിചാരണ കൂടാത പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

കൊലപാതകം നടന്ന ദിവസം രാത്രി മോഷണത്തിനായി കോണ്‍വന്റിലെത്തിയ അടയ്ക്കാ രാജു നല്‍കിയ മൊഴിയില്‍ ഫാ.ജോസ് പൂതൃക്കയിലിനെയും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തെള്ളകത്തെയും അവിടെ കണ്ടതായി പറഞ്ഞിരുന്നു. ഇതാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. അഭയ കൊല്ലപ്പെട്ട കോണ്‍വെന്റിന് എതിര്‍വശത്തെ ജറുസലേം ചര്‍ച്ചിലെ നൈറ്റ് വാച്ച്‌മാനായിരുന്ന ചെല്ലമ്മദാസ് സി.ബി.ഐക്ക് നല്‍കിയ മൊഴി പൂതൃക്കയിലിന് എതിരായിരുന്നു.

അഭയ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പൂതൃക്കയിലെന്ന് കരുതുന്നയാള്‍ സ്‌കൂട്ടറിലെത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടതായാണ് മൊഴി. കുറേ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടതായും മൊഴിയുണ്ടായിരുന്നു. എന്നാല്‍ അഭയ കൊല്ലപ്പെട്ട ദിവസമാണോ പൂതൃക്കയിലിനെ കണ്ടതെന്ന് മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ എസ്.ഐ ചോദിച്ചറിഞ്ഞില്ല. 2014ല്‍ ചെല്ലമ്മദാസ് മരിച്ചു. അതിനാല്‍ അദ്ദേഹത്തെ വിചാരണ നടത്താനായില്ല.

തീയതി രേഖപ്പെടുത്താതിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ പിഴവ് പൂതൃക്കയില്‍ കോടതിയില്‍ ചോദ്യംചെയ്തു. തുടർന്ന് വിചാരണ കൂടാതെ പൂതൃക്കയിലിനെ വിട്ടയയ്ക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു. രണ്ടു പേരെ കോണ്‍വെന്റില്‍ കണ്ടതായി അവിടെ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവും മൊഴി നല്‍കിയിരുന്നു. പക്ഷേ പൂതൃക്കയിലിനെതിരായ തെളിവുകള്‍ സമര്‍ത്ഥിക്കാന്‍ അന്നത്തെ പ്രോസിക്യൂട്ടറും പരാജയപ്പെട്ടു. പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ ജോമോന്‍ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും സി.ബി.ഐയാണ് ഫയല്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു.

പിന്നീട് സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ ജോമോന്റെ ഹര്‍ജിയുണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായി നാര്‍ക്കോ അനാലിസിസ് പരിശോധനയില്‍ ജോസ് പൂതൃക്കയില്‍ വെളിപ്പെടുത്തിയിരുന്നതായി രേഖയുണ്ട്.

read also : ജയിലില്‍ ഭക്ഷണം കഴിക്കാന്‍ മടിച്ച്‌ ​സിസ്റ്റര്‍ സെഫി; രാത്രി ഉറങ്ങാതെ ഇരുന്ന് പ്രാര്‍ഥന, ഫാ. കോട്ടൂര്‍ ഒറ്റയ്ക്ക്

എന്നാല്‍, പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മത പ്രകാരവും അഭിഭാഷകന്റെ സാന്നിധ്യത്തിലും വേണം പരിശോധന നടത്തേണ്ടതെന്ന സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ ശാസ്ത്രീയ പരിശോധനാ ഫലം തെളിവായി കോടതി സ്വീകരിച്ചില്ല.2008ലാണ് പ്രതികളുടെ അറസ്റ്റുണ്ടായത്. 2009ല്‍ നാര്‍ക്കോ അനാലിസിസ് നടത്തി. സുപ്രീംകോടതി മാനദണ്ഡം പുറത്തിറക്കിയത് 2010ലായതിനാല്‍ അഭയാ കേസില്‍ ബാധകമല്ലെന്നും വാദമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button