Latest NewsNews

പ്രചോദനം ലഭിച്ചത് പ്രധാനമന്ത്രിയില്‍ നിന്നും; ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിക്കുന്ന കഥകളുമായി കരണ്‍ ജോഹര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കരണ്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിക്കുന്ന കഥകളുമായി സംവിധായകൻ കരണ്‍ ജോഹര്‍. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ചെയ്ഞ്ച് വിത്തിന്‍’ന്റെ ഭാഗമായി ‘എപിക് സീരീസ്’ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍.

സ്വാതന്ത്രത്തിന്റെ അവിശ്വസനീയമായ കഥകള്‍ പറയാന്‍ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിക്കും നിര്‍മ്മാതാവ് ദിനീഷ് വിജാനുമൊപ്പം ഒത്തു ചേരുന്നു എന്നാണ് കരണിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കരണ്‍ ടാഗ് ചെയ്തിട്ടുണ്ട്.

2020 ഗാന്ധിജയന്തി ദിനത്തില്‍ കരണ്‍ ജോഹറും എക്താ കപൂര്‍, ആനന്ദ് എല്‍. റായ് എന്നീ സംവിധായകരും ഇന്ത്യയുടെ സംസ്‌കാരത്തെ അടിസ്ഥാനമാക്കി നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള സംരംഭത്തിന് തുടക്കമിട്ടിരുന്നു. രാജ്കുമാര്‍ സന്തോഷിയും, ദിനീഷ് വിജാനും ഇതിന്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button