Latest NewsNewsIndia

മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; 12 പേർ അറസ്റ്റില്‍

ബെം​ഗളൂരു: മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളിലായി അറസ്റ്റും പരിശോധനയും വ്യാപകമായി നടക്കുകയാണ്. തെലങ്കാനിയിലും ഡല്‍ഹിയിലുമായി 17 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയുണ്ടായി. കർണാടകയിൽ 3 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിയമവിരുദ്ദമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകളെ പറ്റി റിസർവ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

അമിത പലിശയീടാക്കി ആപ്പുകൾ വഴി എളുപ്പത്തില്‍ വായ്പ നല്‍കുന്ന 30 കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹൈദരാബാദ് പോലീസ് കണ്ടെത്തുകയുണ്ടായത്. ഈ കമ്പനികളുടെ ഉടമസ്ഥതയിലുള്ള 75 അക്കൗണ്ടുകൾ മരവിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button