Latest NewsKerala

ബാക്കിയെല്ലാം വ്യാജ പ്രചരണം: ശോ​ഭാസു​രേ​ന്ദ്ര​ന്‍ ബി​ജെ​പി​യി​ല്‍ സ​ജീ​വ​മാ​യി ഉണ്ടാകും: സി.പി. രാധാകൃഷ്ണന്‍

കൊ​ച്ചി: ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​യി​ല്‍ സ​ജീ​വ​മാ​യി ഉണ്ടാകുമെന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി ദേ​ശീ​യ നേ​താ​വ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍. കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടി​ല്ലെ​ന്നു കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചും വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും കോ​ര്‍ ക​മ്മി​റ്റി ച​ര്‍​ച്ച ചെ​യ്തു. കേ​ര​ളം രാ​ഷ്ട്രീ​യ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. ത​ങ്ങ​ളാ​ണ് യ​ഥാ​ര്‍​ഥ സെ​ക്കു​ല​ര്‍ പാ​ര്‍​ട്ടി​യെ​ന്നു തെ​ളി​ഞ്ഞു. കേ​ര​ള​ത്തി​ല്‍ കാ​ര്‍​ഷി​ക, ആ​രോ​ഗ്യ, വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രാ​നു​ണ്ടെ​ന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

read also: തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി, അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ബംഗാളിലേക്ക്

ശോഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് സി പി രാധകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടപടികളിലേക്ക് കടന്ന് പ്രശ്‌നം വഷളാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button