COVID 19Latest NewsUAENews

യുഎഇയില്‍ ഇന്ന് 1,230 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,386 പേര്‍ സുഖം പ്രാപിക്കുകയും ചെയ്യുകയുണ്ടായി. കോവിഡ് ബാധിച്ചു ആറ് മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 143,901 കൊറോണ വൈറസ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,99,665 ആയി. ഇവരില്‍ 1,75,865 പേരും രോഗമുക്തരായിട്ടുണ്ട്. 653 പേരാണ് മരണപ്പെട്ടത്. നിലവില്‍ 23,147 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button