Latest NewsInternational

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളർപ്പിലേക്ക്, അങ്കലാപ്പോടെ ഷി ജിങ് പിങ്

പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തും.

കാഠ്മണ്ഡു: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള അഭിപ്രായ വ്യത്യാസം പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് പോകുന്നു. ഇതോടെ അങ്കലാപ്പിലായി ചൈന പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഇടപെടലിനൊരുങ്ങുന്നു . പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തും.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗം സഹമന്ത്രിയാകും നേപ്പാളില്‍ എത്തുന്ന ചൈനീസ് സംഘത്തെ നയിക്കുക. പ്രസിഡന്റ് ഷി ജിങ് പിങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാലംഗ സംഘം നേപ്പാളില്‍ എത്തുന്നത്.ഇവര്‍ ശര്‍മ ഒലി, പ്രചണ്ഡ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും.

read also: തമിഴ്‌നാട്ടില്‍ തിരുവനന്തപുരം സ്വദേശിയെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; പൊലീസിന്റെ വിശദീകരണം അമ്പരപ്പിക്കുന്നത്

നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹോ യാന്‍കി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇടപെടല്‍ ഫലം കണ്ടിരുന്നില്ല. അതേസമയം നേപ്പാൾ പാർലമെന്റ് പിരിച്ചു വിട്ടിരിക്കുകയാണ് ശർമ്മ ഒലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button