
തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
Read Also: വൈറസിന്‍റെ ജനിതക മാറ്റം കണ്ടെത്തി; ആശങ്കയിൽ കേരളം
അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകള്‍ മൃതദേഹത്തില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്കായി അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Post Your Comments