
ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള ഉച്ചവിശ്രമ നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് തൊഴിൽ മന്ത്രാലയം രാജ്യത്ത് ഉച്ചവിശ്രമം നിയമം നടപ്പിലാക്കുന്നത്. ജൂൺ 1 മുതൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 മുതൽ ഇടയിൽ പുറംജോലികളിൽ പങ്കെടുക്കുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി, ജോലിസ്ഥലങ്ങളിലെ ചൂട് സമ്മർദത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും അവബോധം വളർത്തുന്നതിനായി ആരോഗ്യ വകുപ്പുമായി ചേർന്ന് ജൂൺ മാസത്തിൽ കാമ്പയിൻ നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
Post Your Comments