KeralaLatest NewsNews

വൃദ്ധൻ വീടിനുളളില്‍ മരിച്ച നിലയില്‍: മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

മോഹനനെ മദ്യലഹരിയിലായിരുന്ന വിഷ്ണു കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു

തൊടുപുഴ: വൃദ്ധനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാറില്‍ പുതുപ്പറമ്പില്‍ മോഹനന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാക്ക് തര്‍ക്കത്തിനിടെ മോഹനനെ മദ്യലഹരിയിലായിരുന്ന വിഷ്ണു കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ ആയിരുന്ന വിഷ്ണു വീട്ടിലെത്തി ബൈക്കിന് സിസി അടക്കാന്‍ 1500 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ അമ്മ കുമാരി ഇടപ്പട്ട് തര്‍ക്കം പരിഹരിച്ചിരുന്നു. പിന്നീട് അല്‍പ്പനേരം കഴിഞ്ഞ് എത്തുമ്പോള്‍ മോഹനന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയ്ക്ക് ഏറ്റ ക്ഷതമാണ് മോഹനന്റെ മരണകാരണമെന്ന് വ്യക്തമായത്. ഇതനുസരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചൈയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button