News

സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം, തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ അനുമതി നല്‍കുന്നത്

ആഞ്ഞടിച്ച് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്

കോഴിക്കോട്: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. സിനിമയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ കാരണം വ്യക്തമാക്കി ബിജെപി എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വക്കേറ്റ് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.

Read Also : മതസൗഹാര്‍ദ്ദം തകര്‍ക്കും’; പാര്‍വതി തിരുവോത്ത് അഭിനയിക്കുന്ന സിനിമയുടെ പ്രമേയം ‘ദേശവിരുദ്ധ’മെന്ന് സെന…

വര്‍ത്തമാനം എന്ന ചിത്രത്തില്‍ ജെഎന്‍യു സമരത്തിലെ ദളിത്-മുസ്ലീം പീഡനമാണ് വിഷയമെന്നും അതിനെ താന്‍ എതിര്‍ത്തുവെന്നും കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നുവെന്നും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം എന്നുമാണ് ട്വീറ്റ്.
സന്ദീപ് കുമാറിന്റെ ട്വീറ്റിന് മറുപടി നല്‍കി ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് മറുപടി.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

ഡല്‍ഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.

ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ? സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല” .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button