Latest NewsNewsInternational

പാകിസ്താനിൽ ബോംബ് സ്‌ഫോടനം ; 2 പേർ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിൽ ബോംബ് സ്‌ഫോടനം. ബാലൂചിസ്താനിലെ ഫുട്‌ബോൾ മൈതാനത്തിന് സമീപം ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.

ബോംബ് സ്‌ഫോടനത്തിന്റെ വിവരം പ്രവിശ്യയിലെ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. ഫുട്‌ബോൾ കളി കഴിഞ്ഞ് ആളുകൾ മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button