CricketLatest NewsNewsIndiaInternationalSports

ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ദുബായ് : കഴിഞ്ഞ ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി.ഏകദിന , ടി20 ടീമുകളുടെ ക്യാപ്ടനായി തെരഞ്ഞെടുക്കപ്പെട്ടത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയാണ്. ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി നിലവിലെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലിയും തെരഞ്ഞെടുക്കപ്പെട്ടു.

Read Also : രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് ; വിമാനത്തിലിരുന്ന് സമൂസ കഴിക്കുന്ന ചിത്രം വൈറൽ ആകുന്നു

കഴിഞ്ഞ പത്തുവർഷത്തെ ഐസിസി ടി20 ടീമിലെ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്.

രോഹിത് ശർമ്മ , ക്രിസ് ഗെയ്‌ൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്സ് , ഗ്ലെൻ മാക്സ്‌വെൽ, എം.എസ് ധോണി ( ക്യാപ്ടൻ ), കീറോൺ പൊള്ളാർഡ് , റാഷിദ് ഖാൻ, ജസ്പ്രീത് ബൂമ്ര, ലസിത് മലിംഗ

ഏകദിന ടീ : രോഹിത് ശർമ്മ, ഡേവിഡ് വാർണർ, വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്സ് , ഷാക്കിബ് അൽ ഹസ്സൻ , എം.എസ് ധോണി ( ക്യാപ്ടൻ ), ബെൻ സ്റ്റോക്ക്സ് , മിച്ചൽ സ്റ്റാർക്, ട്രെൻഡ് ബോൾട്ട്, ഇമ്രാൻ താഹിർ , ലസിത് മലിംഗ

ടെസ്റ്റ് ടീം : അലിസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വിരാട് കോഹ്‌ലി ( ക്യാപ്ടൻ ) സ്റ്റീവ് സ്മിത്ത്, കുമാർ സംഗക്കാര, ബെൻ സ്റ്റോക്ക്സ് , രവിചന്ദ്ര അശ്വിൻ, ഡെൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ.

മൂന്ന് ടീമിലും അംഗമായ ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button