Latest NewsIndia

ഒട്ടും വിട്ടുവീഴ്ചയില്ല, കാർഷിക നിയമം പിൻവലിക്കണമെന്ന കർഷകരുടെ വ്യവസ്ഥ നിരാകരിച്ച്‌ കേന്ദ്രം

ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ നിയമം പിൻവലിക്കുന്നത് ആദ്യവിഷയമായി ചർച്ച ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം നിരാകരിച്ചത്.

ദില്ലി: കർഷക പ്രക്ഷോഭം ഒരുമാസം പിന്നിടുമ്പോഴും അയയാതെ കേന്ദ്രസർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്ന വ്യവസ്ഥ കേന്ദ്രം നിരാകരിച്ചു. കർഷകസംഘടനകളുടെ മറ്റാവശ്യങ്ങളിൽ ചർച്ചയാവാം. ഈമാസം 29 ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ നിയമം പിൻവലിക്കുന്നത് ആദ്യവിഷയമായി ചർച്ച ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം നിരാകരിച്ചത്.

ഇതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ പ്രതിമാസ സംവാദ പരിപാടിയായ മൻ കി ബാത്ത് നടക്കുമ്പോൾ പാത്രം കൊട്ടി പ്രതിഷേധിക്കുമെന്ന് കർഷകർ വ്യക്തമാക്കി.പ്രതിഷേധ സ്ഥലങ്ങളിലും കർഷകർ പ്രതിഷേധിക്കും. കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് മൻകീ ബാത്ത് നടക്കുന്നത്. ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു.

read also: അച്ഛൻ മരിച്ച പതിനാറുകാരിയെ സെക്സ് റാക്കറ്റിലെത്തിച്ച് അപ്പച്ചി : 200ലേറെ പേര്‍ പീഡനത്തിരയാക്കി

സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയിൽ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേ സമയം കര്‍ഷക നേതാക്കളുടെ റിറിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ദില്ലി അതിര്‍ത്തികളിലൂടെ ദില്ലി ചുറ്റും മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകൾ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ കേന്ദ്രത്തിന്റെ കാർഷിക നിയമത്തെ പിന്തുണച്ചു നിരവധി കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button