
കൊച്ചി: കൊച്ചി പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ എഫ്എൽറ്റിസിയിൽ നിന്ന് രണ്ട് തടവുപുള്ളികൾ ചാടിപ്പോയി. തലശ്ശേരി കതിരൂർ സ്വദേശി ഷെഫീഖ് (22), ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത്( 23) എന്നിവരാണ് ഇന്ന് പുലർച്ചെ 3.50ന് ചാടിപ്പോയിരിക്കുന്നത്. എറണാകുളം കളമശ്ശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതികളാണ് ഇവർ. ഇവർക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായി അറിയിച്ചു.
Post Your Comments