Latest NewsNewsTechnology

പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്​…!

കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ് എത്തിയിരിക്കുന്നു. വിവിധ ​ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്​സ്​ ആപ്​ അക്കൗണ്ടിലെ ഫീച്ചറുകൾ​ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സാപ്പ് തയാറായിരിക്കുന്നത്. ഇതിനുള്ള പരീക്ഷണങ്ങൾ വാട്​സ്​ ആപ്​ തുടങ്ങിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട്​ ചെയ്തിരിക്കുന്നു. ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്​ത്​ വാട്​സ്​ ആപ്​ ചാറ്റ്​ ബാറിൽനേരിട്ട്​ പേസ്റ്റ്​ ചെയ്​ത്​ അയക്കാനുള്ള സൗകര്യവും​ വാട്​സ് ആപ്പിൽ പുതുതായി എത്തിയിരിക്കുന്നത്. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് നിലവിൽ​ പുരോഗമിക്കുന്നത്​. ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആൻഡ്രോയിഡിൽ പരീക്ഷിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്​. നേരത്തെ വോയ്​സ്​ വിഡിയോ കോളുകൾ വെബ്​ വേർഷനിൽ വാട്​സ്​ ആപ്​ പരീക്ഷിച്ചിരുന്നു. ഇതിന്‍റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്​. എന്നാൽ അതേസമയം, ഫീച്ചർ ഇതുവരെ വാട്​സ്​ ആപ്​ പുറത്തിറക്കിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button