Latest NewsNewsSaudi Arabia

സൗദിയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

റിയാദ്: മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെഡ്‍ക്രസന്റ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി. പരിക്കേറ്റവരില്‍ അഞ്ച് പേരെ അന്‍ നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലും ഒരാളെ അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെന്ന് റെഡ് ക്രസന്റ് മക്ക വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button