KeralaLatest NewsArticleNewsWriters' Corner

വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ സ്ത്രീപീഡകർക്ക് എന്നതാണ് ഇടത് സർക്കാറിൻ്റെയും സിപിഎംൻ്റെയും നയവും പുതിയ മുദ്രാവാക്യവും

29/11/2013ല്‍ സ്ത്രീ സുരക്ഷയെപ്പറ്റി പ്രമേയം പാസാക്കി കയ്യടി നേടിയ പാലക്കാട് മണ്ണില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ സിപിഎമ്മിന്‍റെ പൊയ്മുഖം തുറന്നുകാട്ടുന്ന വാര്‍ത്ത വന്നിരിക്കുന്നത് എന്നതുതന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

വിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രി സുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാറിൻ്റെ കിരീടത്തിൽ സ്ത്രി സുരക്ഷയുടെ ഒരു പൊൻ തൂവൽ കൂടി ചാർത്തിയിരിക്കുകയാണ്  സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി. പാർട്ടിയുടെ യുവജന വിഭാഗമായ ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ ലൈംഗീക പീഢന പരാതിയിൽ 2018 നവംബർ 26ന് ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി അന്വേഷണ കമ്മീഷൻ അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനും പീഡനം നടന്നു പക്ഷേ തീവ്രത കുറഞ്ഞു പോയി എന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 സെപ്തംബറിൽ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി പാർട്ടിയിൽ തിരിച്ചെടുത്തു. ഇപ്പോൾ ശശിക്ക് പി കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്ത് പ്രമോഷനും നൽകിയിരിക്കുന്നു. 29/11/2013ല്‍ സ്ത്രീ സുരക്ഷയെപ്പറ്റി പ്രമേയം പാസാക്കി കയ്യടി നേടിയ പാലക്കാട് മണ്ണില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ സിപിഎമ്മിന്‍റെ പൊയ്മുഖം തുറന്നുകാട്ടുന്ന വാര്‍ത്ത വന്നിരിക്കുന്നത് എന്നതുതന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

Also related: ആലപ്പുഴ നഗരസഭയിലെ പ്രകടനം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

സ്വന്തം സഹപ്രവര്‍ത്തകയെ പീഢിപ്പിച്ചതായി പാർട്ടി അന്വേഷണ കമ്മീഷൻ തന്നെ കണ്ടെത്തിയ  ശശിയെ തിരിച്ചെടുത്തതിൽ ഡി വൈ എഫ് ഐ ക്കാർക്കും മിണ്ടാട്ടമില്ല. അധികാരം കിട്ടുമ്പോഴെല്ലാം ചത്ത കുതിരയാകാനാണല്ലോ ഈ കൂട്ടരുടെ വിധി. പാലക്കാട് ജില്ലാ കമ്മിറ്റി ശശിയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക്  തിരിച്ചെടുക്കുമ്പോൾ, അതിനെ കയ്യടിച്ച് പാസാക്കിയവർ മറന്ന് പോയ ഒരു പ്രമേയുണ്ട്. അതവർ  ബോധപൂർവ്വം മറന്നതാകാം അല്ലെങ്കിൽ മറന്നുവെന്ന് നടിച്ചതതാവാം. ശശിയുടെയും അയാളെ തിരിച്ചെടുത്തവരുടെയും നാട്ടിൽ  വെച്ച്  നടന്ന സംസ്ഥാന പ്ലീനത്തില്‍ 29/11/2013 ന് കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എണ്ണി പറഞ്ഞ്  ഒരു പ്രമേയം പാസാക്കിയിരിക്കുന്നു. പ്ലീനങ്ങളും പാർട്ടി കോൺഗ്രസുകളും പാസാക്കുന്ന പ്രമേയം നടപ്പാക്കി ഇതു വരെ ശീലിച്ചിട്ടില്ലാത്തത് കൊണ്ട് ശശിയെ തിരിച്ചെടുത്തതിലും അത്ഭുതപ്പെടാനൊന്നുമില്ല എന്ന് സാരം.

Also related: കേരള പര്യടന പരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം ഏറെ വേദനിപ്പിക്കുന്നു; മലങ്കര ഓർത്തഡോക്സ് സഭ പ്രതിനിധി

പാലക്കാട് സംസ്ഥാന പ്ലീനത്തിൽ സ്ത്രീ സുരക്ഷക്ക് വേണ്ടി പാസാക്കിയ പ്രമേയത്തിൻ്റെ ചില ഭാഗങ്ങൾ ഒന്നു പരിശോധിച്ച് നോക്കാം. ‘സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം എന്നതായിരുന്നു അതിൻ്റെ തലക്കെട്ട്’. പ്രേമേയത്തിൽ പറയുന്നു  “കേരളത്തില്‍ സ്‌ത്രീക്ക്‌ സ്‌ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പതിന്മടങ്ങ്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. സ്‌ത്രീ കേവലം ഭോഗവസ്‌തു എന്ന നിലയില്‍ ചിന്തിക്കുന്ന നാടുവാഴിത്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ്‌ അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്‌.” ഇതിൻ്റെ തുടർച്ചയെന്നവണ്ണം 2106 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി പ്രകടനപത്രികയിൽ വിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രി സുരക്ഷ എന്ന തമാശയും എഴുതിച്ചേർത്തു.

Also related: കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ ബംഗാളിൽ പദ്ധതി നടപ്പിലാക്കുന്നത് ; സുവേന്ദു അധികാരി

ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളം. 1000 പുരുഷന്മാര്‍ക്ക്‌ 1084 സ്‌ത്രീകള്‍ എന്ന അനുപാതത്തിലാണ്‌ ഇപ്പോള്‍ സംസ്ഥാനം നില്‍ക്കുന്നത്‌. കേരളത്തിലെ 2,76,56,579 ലക്ഷം വോട്ടർമാരിൽ 1,44,84,668 പേർ സ്ത്രികളാണ്. ആകെയുള്ള വോട്ടർമാരിൽ പകുതിയിലേറെപ്പേർ (52.32%) പേർ സ്ത്രികൾ. തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമാകുന്നതും വനിതകളുടെ വോട്ടാണ് എന്ന തിരിച്ചറിവിൽ നിന്നും കേവലം വോട്ടു വാങ്ങുക എന്ന ലക്ഷ്യത്തോടെ വിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രി സുരക്ഷ പറഞ്ഞ് അധികാരത്തിൽ വന്നിട്ട് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വീഴ്ച്ചകളാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് യാഥാർത്ഥ്യം.

Also related: നെടുമങ്ങാട് വല്ല്യേട്ടന്‍ കൊച്ചേട്ടൻ പോര്, സിപിഐ സ്ഥാനാർത്ഥിയെ സിപിഎം തോൽപിച്ചു

പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം 2019 ൽ മാത്രം റിപ്പോർട്ട് ചെയ്തത് 2070 ൽ അധികം ബലാൽസംഗ കേസുകളാണ്. 2017 മുതൽ സ്ത്രികൾക്കും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും നേരെ നടന്ന 4000 കേസുകൾ ഫോറൻസിക് ഫലം കാത്ത് കിടക്കുകയാണ്. വിചാരണ നടപടികൾ പൂർത്തിയാകാത്തത് കാരണം സ്ത്രി പീഡകരെല്ലാം കേരളത്തിൽ സ്വതന്ത്രമായി വിലസുമ്പോൾ എം എൽ എ ആയ ഒരാളെ മാത്രം കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ക്രൂശിക്കുന്നത് ശരിയല്ല എന്ന് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് തോന്നിയത് കൊണ്ടാണോ ശശിയെ സെക്രട്ടറിയേറ്റിലേക്ക് പ്രമോഷനോടുകൂടി തിരിച്ചെടുത്തത് എന്ന് ഒരു സാധാരണക്കാരൻ ചിന്തിച്ചാലും അതിൽ അതിശയോക്തിയില്ല.

Also related: മുഖ്യമന്ത്രിയുമായിട്ടുള്ള അടുപ്പം സ്വർണക്കടത്തിന് ശിവശങ്കർ ഉപയോഗിച്ചു; കസ്റ്റംസ്

കേരളത്തിൽ സ്ത്രികൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ തടയുന്നതിൽ പോലീസ് വീഴ്ച്ച വരുത്തുകയും പോലീസ് ഒതുതീർപ്പുകാരൻ്റെ റോളിലാണ് എത്തുന്നത് എന്നതും ഒരു യഥാർത്ഥ്യമായി നില നിൽക്കുന്നു. അതു കൊണ്ടാണോ പാർട്ടി പോലീസ് ഉദ്യോഗസ്ഥരായ ബാലനും ശ്രീമതിയും ചേർന്ന് ശശിക്ക് തക്ക ശിക്ഷ വാങ്ങി നൽകിയത് എന്ന് പാര്‍ട്ടി പ്രവര്‍ത്തകയായ ഒരു സാധാരണ സ്ത്രി ചോദിച്ചാൽ ഇവർക്ക് എന്ത് ഉത്തരമാണ് നൽകാൻ കഴിയുക.

Also related: ചൈന നടത്തിയ സൈനിക അഭ്യാസങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ

എത്ര സത്യസന്ധവും ദീർഘവീക്ഷണത്തോടെയാണ് പ്രമേയം വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് നോക്കുക. പ്രമേയത്തിലെ വാചകങ്ങൾ തന്നെ നോക്കാം ” സ്‌ത്രീകളും പെണ്‍കുട്ടികളും എവിടെയും ആക്രമിക്കപ്പെടാം എന്ന അവസ്ഥ. തൊഴിലിടങ്ങളിൽ, വാഹനങ്ങളിൽ, വിദ്യാലയങ്ങളില്‍ ബസ്‌സ്റ്റാന്റുകളിൽ, ട്രെയിനുകളില്‍ – എന്തിനേറെ സ്വന്തം വീടുകളില്‍പ്പോലും പീഡിപ്പിക്കപ്പെടുന്നു. പെണ്‍കുട്ടികളെ സ്വന്തം ബന്ധുക്കള്‍ തന്നെ ലൈംഗികവേഴ്‌ചയ്‌ക്ക്‌ ഉപയോഗിക്കുന്ന ക്രൂരവും പ്രാകൃതവും നീചവുമായ സംഭവങ്ങള്‍ക്ക്‌ സാക്ഷര കേരളത്തിന്‌ സാക്ഷ്യം വഹിക്കേണ്ടിവരുന്നു.” പിണറായി വിജയൻ്റെ ഭരണത്തിൽ സ്വന്തം പാർട്ടിയിലെ യുവജന വിഭാഗത്തിൻ്റെ വനിതാ ജില്ലാ നേതാവിന് പാർട്ടി ഓഫീസിൽ വരെ പീഡനം നേരിടേണ്ടി വരുന്ന അവസ്ഥ. സ്‌ത്രീകളും കുട്ടികളും എവിടെയും ആക്രമിക്കപ്പെടാം; പാർട്ടി ഓഫീസിൽ വരെ എന്നതാണ് ഇന്ന് കേരളത്തിൻ്റെ സ്ഥിതി വിശേഷം”.

Also related: ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന്

പിന്നീട് പ്രമേയം സ്ത്രീപീഡനക്കേസിൽ പ്രതികൾ രക്ഷപെടുത്തിനെപ്പറ്റി എത്ര ആശങ്കയോടെയാണ് നോക്കി കാണുന്നത് എന്ന് നോക്കു.”ആക്രമിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീക്ക്‌ രക്ഷ കിട്ടുന്നില്ലെന്ന്‌ മാത്രമല്ല, സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. പ്രതികളെ കണ്ടെത്തിയാലും എത്രകാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടുന്നില്ല എന്നത്‌ കേരളത്തിന്റെ മുന്നില്‍ ഒട്ടേറെ അനുഭവങ്ങളുണ്ട്‌”. അക്ഷരംപ്രതി ശരിയാണ്. കേരളത്തിന് കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒട്ടേറെ അനുഭവമുണ്ട്. അതിലൊരാളിനെയാണ് ഇപ്പോൾ സി പി എം ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വീണ്ടും അവരോധിച്ചിരിക്കുന്നത്.

Also related: പോക്‌സോ കേസിലെ പ്രതി മരിച്ച നിലയിൽ

പ്ലീനത്തിലെ പ്രേമേയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “കേരളം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത നാടായി മാറുന്നു. സ്‌ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത്തരത്തില്‍ അതിക്രമം കാണിക്കുന്ന സാംസ്‌കാരിക ശൂന്യതയിലേക്ക്‌ കേരളത്തെ നയിക്കുന്ന ഭരണകൂടം ഇതെല്ലാം നിശ്ചേഷ്‌ടമായി നോക്കിക്കൊണ്ടുനില്‍ക്കുന്ന നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്‌തികള്‍ക്കെതിരെ മലീമസമായ സാംസ്‌കാരിക ചിന്താഗതിക്കെതിരെ സ്‌ത്രീത്വത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതിയ പ്രസ്ഥാനമാണ്‌ സി.പി.ഐ (എം) “.

Also related: നാല്‌ വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും പിഴയും

അതു കൊണ്ട് തന്നെ ഇനി പികെ ശശി കേരളത്തിലെ സ്ത്രി സുരക്ഷക്ക് വേണ്ടിയും മലീമസമായ സാംസ്‌കാരിക ചിന്താഗതിക്കുമെതിരെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലിരുന്ന് പടപൊരുതും. ഡിവൈഎഫ് വൈ സഖാക്കൾക്ക് സ്ത്രിക്തീകരണവും കേരളവും എന്ന വിഷയത്തിൽ ക്ലാസെടുക്കും. സ്ത്രി പീഡകരെ സംരക്ഷിച്ചുകൊണ്ട് തന്നെ  വിജയൻ്റെ ഭരണത്തിൽ സ്ത്രികൾക്കുള്ള സുരക്ഷയെപ്പറ്റി വാചാലരാവും.സ്ത്രികൾ ഉള്ളയിടത്ത് പീഡനവും ഉണ്ടാകും എന്ന ഇകെ നായനാരുടെ വാചകൾക്ക് ഒരു തിരുത്ത് കൂടി പാർട്ടി വരുത്തേണ്ടതുണ്ട്. ലോക്കൽ കമ്മിറ്റി ഓഫീസായാലും ജില്ലാ കമ്മിറ്റി ഓഫീസായാലും പികെ ശശിമാർ ഇനിയും പീഢിപ്പിക്കും, ഇന്ത്യൻ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും വെല്ലു വിളിച്ചു കൊണ്ട് പാർട്ടി പോലീസ് കേസ് അന്വേഷിക്കും. തീവ്രത കുറഞ്ഞ് പോയി എന്ന് പറഞ്ഞ്  പീഢകരെ അരിയിട്ട് വാഴിക്കും. അപ്പോഴും ഞങ്ങൾ സ്ത്രി സുരക്ഷക്ക് വേണ്ടി വാദിക്കും. ഞങ്ങൾ സ്ത്രീ പീഡനത്തിനെതിരാണ് എന്ന് പറഞ്ഞ് സഹപ്രവർത്തകയെ വരെ പീഡിപ്പിക്കും, അഴിമതിക്കെതിരാണ് എന്ന് പ്രഖ്യാപിച്ച് അഴിമതി നടത്തിക്കൊണ്ടിരിക്കും. അഴിമതിക്കേസിൽ ഏഴാം പ്രതിയായിരിക്കെ മുമ്പെങ്ങും ഇല്ലാത്ത കീ​ഴ്‌വഴ​ക്കം  സൃഷ്ടിച്ച് വർഷങ്ങളോളം പാർട്ടി സെക്രട്ടിയായിരുന്ന് സിപിഎം നെ ഭരിച്ചയാളാണ് പിണറായി വിജയൻ. അയാളും അയാൾ നിയന്ത്രിക്കുന്ന പാവകളും; പാർട്ടിയും കേരളവും ഭരിക്കുമ്പോൾ പികെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്കല്ല; പോളിറ്റ് ബ്യൂറോയിലേക്ക്  എടുത്താലും അത്ഭുതപ്പെടാനില്ല. “വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ സ്ത്രീ പീഡകർക്ക്” എന്നതാണ് ഇന്ന് ഇടത് സർക്കാറിൻ്റെയും സിപിഎംൻ്റെയും  നയവും പുതിയ മുദ്രാവാക്യവും. പി കെ ശശിയുടെ സ്ഥാനാരോഹണവും തെളിയിക്കുന്നത് അതാണ്.

Related Articles

Post Your Comments


Back to top button