KeralaLatest NewsNews

ജോസുമായി കൈകോർത്തിട്ടും കോട്ടയം ജില്ലയിലെ നഗരസഭകളിൽ എൽഡിഎഫ് ഭരണം പിടിക്കാനായത് ഒരിടത്ത് മാത്രം

എൽ ഡി എഫിന് ആകെ ഉണ്ടായ ആശ്വാസം ചരിത്രത്തിലാദ്യമായി പാലാ നഗരസഭയുടെ അധികാരം പിടിക്കാനായി എന്നാണ്

കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി കൈകോർത്തത് കേരളത്തിലും മധ്യകേരളത്തിലും നേട്ടമുണ്ടാക്കി എന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോഴും കേരള കോൺഗ്രസിൻ്റെ തട്ടകമായ കോട്ടയം ജില്ലയിലെ നഗരസഭകളിൽ ഇടത് ഭരണം ഒരിടത്ത് മാത്രമായി ചുരുങ്ങി. ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചും സ്വന്തമാക്കി യുഡിഎഫ്. പാലാ നഗരസഭ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.

Also related: ബീഹാറിലെ ബിജെപി-ജെഡിയു സഖ്യം തകര്‍ക്കാനാകില്ലെന്ന് സുശീല്‍ കുമാര്‍ മോദി

എൽ ഡി എഫിന് ആകെ ഉണ്ടായ ആശ്വാസം ചരിത്രത്തിലാദ്യമായി പാലാ നഗരസഭയുടെ അധികാരം പിടിക്കാനായി എന്നതാണ്. ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. കോട്ടയത്ത് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് അധികാരത്തിലെത്തി. ജോസ്-ഇടത് സഖ്യം പരാജയമായിരുന്നു എന്ന് തെളിയിക്കാൻ വരും ദിവസങ്ങളിൽ യുഡിഎഫ് ഇത് ഉപയോഗിക്കും എന്ന അങ്കലാപ്പിലാണ് ഇടത് മുന്നണിയും ജോസ് പക്ഷവും. എൻസിപിയും മുന്നണിക്കുള്ളിൽ ഈ കാരണം ചൂണ്ടിക്കാട്ടി കലാപക്കൊടി ഉയർത്താനുള്ള സാധ്യതയേറെയാണ്.

കോട്ടയം നഗരസഭയില് സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ 8 എന്നിങ്ങനെയായിരുന്നു കക്ഷിനില.

Also related: സ്വർണ്ണവിലയിൽ വൻ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ യുഡിഎഫിന് ഭരണം ലഭിക്കും എന്ന അവസ്ഥയുണ്ടായിരുന്നഏറ്റുമാനൂര്‍ നഗരസഭയില്‍ മൂന്ന് സ്വതന്ത്രർ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ ലൗലി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്‌സണായി. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി ഏഴ്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം എന്ന സാധ്യതയാണ് ഇവിണ്ടായിരുന്നത്.കഴിഞ്ഞ തവണയും നാല് സ്വതന്ത്രരെ കൂടെ കൂട്ടിയാണ് യുഡിഎഫ് ഇവിടെ ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ ബിജെപി ഇത്തവണ 7 സീറ്റുകള്‍ സ്വന്തമാക്കി.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ധോണിക്ക്; പുരസ്കാരത്തിന് ആധാരമായ വീഡിയോ

വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിലെ രേണുക രതീഷ് ചെയര്‍പേഴ്‌സണായി. രണ്ട് സ്വതന്ത്രര്‍ ആരെയും പിന്തുണച്ചില്ല.സ്വതന്ത്രരായ അയ്യപ്പന്‍, എസി മണിയമ്മ എന്നിവരാണ് ഒരു മുന്നണിയെയും പിന്തുണക്കാതെ ഒറ്റക്ക് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.
11 സീറ്റ് നേടിയ കോണ്‍ഗ്രസാണ് നഗരസഭയിലെ വലിയ ഒറ്റകക്ഷി. എൽ ഡി എഫ് 9, എൻഡിഎ 2 എന്നിങ്ങനെയാണ് കക്ഷി നില.സ്വതന്ത്രരെക്കൂട്ടി അധികാരം പിടിക്കാം എന്ന എല്‍ഡിഎഫ് കണക്കുകൂട്ടലിന് ഇവിടെ തിരിച്ചടി നേരിടുകയും ഭരണം യുഡിഎഫിന് എന്ന നിലയിലേക്ക് മാറുകയുമായിരുന്നു.

ചങ്ങനാശേരിയില്‍ സ്വതന്ത്ര സന്ധ്യ മനോജിന് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം നല്‍കിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.

Also related: പിഎംസി ബാങ്ക് അഴിമതി: ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഭാര്യക്ക് ഇഡിയുടെ നോട്ടീസ്

തർക്കങ്ങൾ ഉണ്ടാകും എന്ന് കരുതിയിരുന്ന ഈരാറ്റുപേട്ടയിലും യുഡിഎഫിന് പ്രശ്‌നങ്ങളുണ്ടായില്ല. മുസ്‌ലിം ലീഗിലെ സുഹ്‌റ അബ്ദുള്‍ ഖാദര്‍ ചെയര്‍പേഴ്‌സണായി.28 ൽ 14 അംഗങ്ങളുള്ള യുഡിഎഫ് ഭരിക്കും . മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോൺഗ്രസിനു നാല് അംഗങ്ങളുമുണ്ട്. അതിനാൽ ആദ്യ ടേം മുസ്ലിം ലീഗിന് നൽകുന്നത് .9 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. എസ് ഡി പി ഐക്ക്  5 അംഗങ്ങളുമുണ്ട്.

Also related: സിസ്റ്റര്‍ സ്‌റ്റെഫിയേയും തോമസ് കോട്ടൂരിനേയും കേസില്‍ നിന്നും രക്ഷിക്കുന്നതിനായി സഭ വലിച്ചെറിഞ്ഞത് ലക്ഷങ്ങള്‍

എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷിൽ അധികാരത്തിൽ വന്ന പാലാ നഗരസഭയില്‍
കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയര്‍മാനായി. എൽ ഡി എഫ് 17, യു ഡി എഫ് 8, എൻ ഡി എ 8 എന്നിങ്ങനെയാണ് കക്ഷി നില.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button