Latest NewsNewsEntertainment

മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു യുവ നടൻ ; അമ്പരപ്പോടെ നാട്ടുകാർ

ഷൂട്ടിങ് ആണെന്ന് തോന്നാത്തവിധമായിരുന്നു ചിത്രീകരണം.

സാധാരണ ചെറുപ്പക്കാരനെ പോലെ മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന യുവനടന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനെ തിരിച്ചറിയുന്ന ജനങ്ങൾ അമ്പരപ്പോടെ നോക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. നടൻ ആസിഫ് അലിയാണ് ബൈക്കിൽ അടിച്ചു മിന്നി പോകുന്നത്. താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ബൈക്ക് യാത്ര. എന്നാൽ ഷൂട്ടിങ് ആണെന്ന് തോന്നാത്തവിധമായിരുന്നു ചിത്രീകരണം.

ആസിഫ് അലി ബൈക്ക് ഓടിച്ചു പോകുന്നതും മുന്നിൽ ഒരു കാറിന്റെ പിൻഭാഗം തുറന്ന് അതിനുള്ളിൽ ക്യാമറാമാനും ടെക്നിക്കൽ സംഘവും യാത്ര ചെയ്യുന്നത് കാണാം. വഴിയിൽ നിർത്തിയിട്ടിരിക്കുന്ന ടൂ വീലറിലെ യാത്രക്കാർ പെട്ടെന്നാണ് നടൻ ആസിഫ് അലിയാണ് അതെന്ന് തിരിച്ചറിയുന്നത്. അമ്പരപ്പോടെയുള്ള ആ നോട്ടത്തിന് ആസിഫ് അലി തിരികെ നോക്കി കണ്ടു എന്ന് വരുത്തുന്നുമുണ്ട്. നിമിഷ നേരംകൊണ്ടാണ് ഇതിന്റെ വീഡിയോ വൈറലായി മാറിയത്.

https://www.instagram.com/p/CJV4Zi8D9p_/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button