COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു…!

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. 17,95,044 പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം പിന്നിട്ടു.

ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. യുഎസിൽ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു. 3,46,442 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരണമടഞ്ഞു. 1.18 കോടി പേർ സുഖം പ്രാപിച്ചു. എന്നാൽ അതേസമയം പുതിയ കൊവിഡ് വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. രാജ്യത്ത് 1,02,45,326 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,60,678 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,48,475 ആയി ഉയർന്നു. തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,92,716 പേർ മരിച്ചു. അറുപത്തിയാറ് ലക്ഷം പേർ സുഖം പ്രാപിച്ചു.

Related Articles

Post Your Comments


Back to top button