COVID 19Latest NewsNewsKuwait

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവർത്തിക്കാനായിട്ടൊരുങ്ങുന്നു. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തെ കര, സമുദ്രാതിര്‍ത്തികളും തുറക്കുന്നതാണ്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അതിര്‍ത്തികളും വിമാനത്താവളവും തുറക്കാന്‍ തീരുമാനമായിരിക്കുന്നത്.

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി കുവൈത്ത് റദ്ദാക്കിയിരുന്നത്. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തത് ഇനി നീട്ടേണ്ടെന്നാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button