KeralaNattuvarthaLatest NewsNews

ഈ ഭരണകൂടം ഒരു ദുരന്തമാണ്; പാവങ്ങളെ ചുട്ടുകൊന്നില്ലേ? സനൽകുമാറിന്റെ വിധവയ്ക്ക് ജോലി കൊടുത്തോ?

21കാരിയെ മേയറാക്കിയത് തള്ളി മറിച്ച നിങ്ങളല്ലേ, ഒരു 17 കാരനെയും 19 കാരനേയും അനാഥമാക്കിയത്

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്നത്. വീട് ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റെയും ഭാര്യ അമ്പിളിയുടെയും മക്കളുടെ അവസ്ഥയാണ് കേരളത്തെ ദുഃഖത്തിലാഴ്ത്തുന്നത്. ഇരുവരുടെയും മരണത്തിനു ആരാണ് ഉത്തരവാദി? രണ്ട് മക്കളെ അനാഥരാക്കിയത് ആരാണ്? സംസ്ഥാനത്തിലെ ഭരണമാണ് അതിനുത്തരവാധിയെന്ന ആരോപണം ശക്തമാകുന്നു.

രാജന്റെ മകൻ വിരലുകൾ ചൂണ്ടുന്നത്പിണറായിക്കു നേരെയെന്ന് പറയുകയാണ് ബിജെപി നേതാവും അഭിഭാഷകനുമായ എസ് സുരേഷ്. 2018 നവംബറിൽ ഇതേ പഞ്ചായത്തിലെ കൊടങ്ങാ വിള എന്ന സ്ഥലത്തുവച്ച് പിണറായിയുടെ ഒരു ഡി വൈ എസ് പി സനൽകുമാർ എന്ന യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ സനൽ കുമാറിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കാമെന്നും ധനസഹായം ചെയ്യാമെന്നും പറഞ്ഞിട്ട് ആ വാഗ്ദാനം നടപ്പിലാക്കിയോ എന്ന് സുരേഷ് ചോദിക്കുന്നു.

Also Read: വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാം; ഹൈക്കോടതി

രാജനേയും കുടുംബത്തേയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതി 15.12.20 ന് വിധി വന്നു. അതേ മുൻസിഫ് കോടതി 22.12.20 ന് ക്രിസ്തുമസ്സ് അവധിയും ഹൈകോടതിയിലെ കേസ്സും പരിഗണിച്ച് 4.1.2021 വരെ വിധി നടപ്പാക്കരുത് എന്ന് രാവിലെ തന്നെ ഉത്തരവിട്ടു. അന്നേദിവസം ഉച്ചക്ക് തന്നെ ബഹു. ഹൈകോടതി 15.1.2021 വരെ സ്റ്റെയും അനുവദിച്ചു.

https://www.facebook.com/advssuresh/posts/2161147577353136

നിയമവശം ഇതാണെന്നിരിക്കേ പിണറായി പൊലീസ് എന്തിനാണ് സംഭവസ്ഥലത്ത് പോയത്?. രണ്ട് പാവങ്ങളെ ചുട്ടുകൊല്ലാനല്ലാതെ മറ്റെന്തെങ്കിലും പൊലീസുകാർക്ക് ചെയ്യാനായോ? 21കാരിയെ മേയറാക്കിയത് തള്ളി മറിച്ച നിങ്ങളല്ലേ, ഒരു 17 കാരനെയും 19 കാരനേയും അനാഥമാക്കിയതെന്ന സുരേഷിന്റെ ചോദ്യം ഓരോ മലയാളിയുടെയും കാതിൽ മുഴങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button