KeralaLatest NewsNews

രാഹുല്‍ ഇപ്പോഴും കാണാമറയത്ത് തന്നെ, കുടുംബത്തിന് നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സന്ദീപ് ജി വാര്യര്‍

കൊല്ലം : പത്തനാപുരത്തെ കടശ്ശേരിയിൽ നിന്നും നാലു മാസത്തിലധികമായി കാണാതായ രാഹുലിന്റെ വീട് സന്ദര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. യൂറ്റൂബ്‌ ഉൾപെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള രാഹുലിനെ വനപ്രദേശത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു ഒരു സുപ്രഭാതത്തിൽ കാണാതാകുകയായിരുന്നു. വനത്തിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. വളരെയധികം പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ രാഹുലിന്റെ അച്ഛനമ്മമാരുടെ മകനു വേണ്ടിയുള്ള അന്വേഷണത്തിനു നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പു കൊടുത്തിട്ടുണ്ട്‌. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് ജി വാര്യര്‍ ഈക്കാര്യം പറഞ്ഞത്.

 

കുറിപ്പിന്റെ പൂർണരൂപം………………………

കൊല്ലം ജില്ലയിലെ പത്തനാപുരം കടശ്ശേരിയിൽ നാലു മാസത്തിലധികമായി കാണാതായിട്ടുള്ള രാഹുൽ എന്ന കുട്ടിയുടെ വീട്‌ സന്ദർശിച്ചു.
യൂറ്റൂബ്‌ ഉൾപെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള രാഹുലിനെ വനപ്രദേശത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു ഒരു സുപ്രഭാതത്തിൽ കാണാതാകുകയായിരുന്നു. സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ രാഹുലിന്റെ അച്ഛനമ്മമാരുടെ മകനു വേണ്ടിയുള്ള അന്വേഷണത്തിനു നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്‌. അന്വേഷണം ഊർജിതമാക്കാനായി ഹൈക്കോടതിയെ സമീപിക്കും .
ബിജെപി കൊല്ലം ജില്ല സെക്രട്ടറി വി.എസ്‌ ജിതിൻ ദേവ്‌ , ബിജെപി പുന്നല മേഖല പ്രസിഡന്റ്‌ അജീഷ്‌, സെക്രട്ടറി വിഷ്ണു, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ആര്യ അനൂപ്‌, ഹരികുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

https://www.facebook.com/Sandeepvarierbjp/posts/4876844009023993
 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button