News

ഹിന്ദു പെൺകുട്ടികളെ ബലമായി വിവാഹം കഴിപ്പിച്ച് ബലാത്സംഗം ചെയ്യുന്നു; പൈശാചികമായ കൃത്യം, ഇന്ത്യക്കും പാഠം?!

മതത്തിന്റെ പിടിയിൽ പെട്ടുകഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന വലിയ പാഠമാണിത്

14 വയസ് ആണ് നേഹയുടെ പ്രായം. ഭർത്താവിന് 45 ഉം. കഥ നടക്കുന്നത് അങ്ങ് പാകിസ്ഥാനിൽ. ന്യൂനപക്ഷരെ ക്രൂശിച്ചും പീഡിപ്പിച്ചും നിർവൃതിയടയുന്ന പാകിസ്ഥാനിൽ. തലയ്ക്കു ചുറ്റും ഒരു നീല സ്കാർഫ് ചുറ്റി മുഖം മൂടിവെച്ച നേഹയെ ഇന്ന് ലോകത്തിനു മുഴുവൻ അറിയാം. അവളുടെ കഥയും. അവിശ്വസനീയമാണ് നേഹയുടെ ഓരോ വാക്കും. പക്ഷേ, വിശ്വസിക്കാതിരിക്കാനും ആകില്ല. പാകിസ്ഥാൻ സർക്കാരിന്റെ പൈശാചികമുഖമാണ് നേഹ വെളിപ്പെടുത്തുന്നത്.

പ്രായപൂർത്തിയാകുന്നതിനു മുൻപ് 45 വയസ്സുള്ള ഒരു പുരുഷനുമായി നേഹയെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചു. നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മതം മാറ്റി. അതും പതിനാലാം വയസിൽ. കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് നടക്കേണ്ടുന്ന പ്രായം. ഇതോടെ, കുടുംബവും അവളെ ഉപേക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ബലാത്സംഗ കുറ്റം ചുമത്തി നേഹയുടെ ഭർത്താവിനെ പോലീസ് ജയിലിലടച്ചു.

Also Read:രാജനെ കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയ വസന്തയും ആ ഭൂമിയുടെ ഉടമയല്ല: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

പാകിസ്താനിൽ മത ന്യൂനപക്ഷങ്ങളിൽ ഉൾപ്പെടുന്ന ആയിരക്കണക്കിന് പെൺകുട്ടികലാണ് ഇത്തരത്തിൽ പീഡനത്തിനിരയാകുന്നത്. ലോക്ക് ഡൗൺ സമയത്ത് ഇത്തരം ക്രൂരകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. സ്കൂൾ കുട്ടികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷമായ ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് തട്ടികൊണ്ടുപോകുന്നത്. ഇവരെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുന്നു. ശേഷം അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. കുറ്റവാളികളെ സഹായിക്കുകയാണ് പൊലീസിവിടെ.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ പരാതി നൽകുന്നവരെ മതനിന്ദ ആരോപിച്ച് പോലീസും ഭരണകൂടവും പക തീർക്കും. ഈ ഭയമുള്ളതിനാൽ പലരും പരാതി പോലും നൽകില്ല. സോണിയ കുമാരി, അർസുരാജ തുടങ്ങിയ പെൺകുട്ടികളെ സ്കൂളിൽ നിന്നും വരുന്ന വഴി തട്ടിക്കൊണ്ട് പോകുന്നു. മാതാപിതാക്കൾ പരാതി നൽകിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം, അവർ ഇസ്ലാം മതം സ്വീകരിച്ചതായും 40 വയസ്സുള്ള മുസ്ലീം അയൽവാസിയെ വിവാഹം കഴിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് ആകാതിരിക്കാൻ നിരവധി പെൺകുട്ടികൾക്ക് വ്യാജ സർട്ടിഫിക്കറ്റും ഇക്കൂട്ടർ ഉണ്ടാക്കും.

Also Read: അധികാരമേറ്റ പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

സമാനമായ കഥയാണ് നേഹയും പറയുന്നത്. സ്വന്തം അമ്മായി ആണ് നേഹയെ ചതിച്ചത്. 45 വയസുള്ള ബന്ധുവിനെ കൊണ്ട് നേഹയെ വിവാഹം കഴിപ്പിച്ചത് അമ്മായി ആണ്. ഫാത്തിമ എന്ന പുതിയ പേരിനൊപ്പം വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ പറഞ്ഞപ്പോഴാണ് അവൾ തന്നെ മതം മാറ്റിയതായി അറിയുന്നത്. ഒരാഴ്ചയോളം അവളെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഭർത്താവിൻറെ മൂത്ത മകളാണ് ഓരോ ദിവസവും നേഹയ്ക്ക് ഭക്ഷണം കൊണ്ടുവന്നത്. ഒടുവിൽ അവളുടെ സഹായത്തോടെയാണ് നേഹ രക്ഷപെട്ടത്. പക്ഷേ, വീട്ടുകാർ അവളെ സ്വീകരിച്ചില്ല.

കറാച്ചിയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ ആണ് നേഹയ്ക്ക് പിന്നീട് സംരക്ഷണം ലഭിച്ചത്. സ്കൂളിൽ പോകണമെന്നാണ് അവളുടെ ആഗ്രഹം. പഠിച്ച് ഒരു അഭിഭാഷകയാകണമെന്നാണ് നേഹയുടെ ആഗ്രഹം. ഇതാണ് പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഇത് ഇന്ത്യയ്ക്കും പാഠമാണ്. മതത്തിന്റെ പിടിയിൽ പെട്ടുകഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന വലിയ പാഠമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button