Latest NewsNewsIndia

‘മോഡി ബേക്കറി’യിലെ ഹലാല്‍ ബോര്‍ഡ്: വർഗീയത വിളമ്പുന്നത് ആരെന്ന് ഹിന്ദു ഐക്യവേദി

ഏഴ് ദിവസത്തിനകം നോട്ടീസ് നീക്കംചെയ്യാത്ത പക്ഷം നിങ്ങളുടെ സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് നീങ്ങാന്‍ ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കൊച്ചി: എറണാകുളം ജില്ലയിലെ പാറക്കടവ് കുറുമശ്ശേരിയിലെ ബേക്കറിയില്‍ ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കുറുമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച മോഡി ബേക്കറിക്കെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്ത് വന്നത്. ബേക്കറിയില്‍ പതിപ്പിച്ചിരിക്കുന്ന ഹലാല്‍ ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് ഹിന്ദു ഐക്യവേദി ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിപ്പിക്കുകയും അതുവഴി ഹലാല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ്. എന്നാൽ വർഗീയത വിളമ്പുന്നത് ആരെന്ന് ഹിന്ദു ഐക്യവേദി ചോദ്യം ഉന്നയിച്ചു. അതുകൊണ്ട് ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേല്‍പ്പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷന്‍ സ്ഥാപനത്തില്‍നിന്നും നീക്കം ചെയ്യണമെന്നാണ് ഹിന്ദു ഐക്യവേദി നോട്ടീസില്‍ പറയുന്നത്.

Read Also: ‘ദേഷ്യം വന്നപ്പോള്‍ തല്ലി, ഞാൻ വേറൊരു തെറ്റും ചെയ്‌തിട്ടില്ല’: അമ്മയെ തല്ലിയതില്‍ മകന്‍

എന്നാൽ ഏഴ് ദിവസത്തിനകം നോട്ടീസ് നീക്കംചെയ്യാത്ത പക്ഷം നിങ്ങളുടെ സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് നീങ്ങാന്‍ ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഹിന്ദു ഐക്യവേദിയുടെ പാറക്കടവ് പഞ്ചായത്ത് സമിതിയുടെ ലെറ്റര്‍ ഹെഡ്ഡിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഒപ്പോടുകൂടി ഔദ്യോഗികമായാണ് ഭീഷണി നോട്ടീസ് ഇറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button