Latest NewsNewsIndia

ഓൺലൈൻ റെയിൽവേ ടിക്കറ്റ്: നവീകരിച്ച വെബ്സൈറ്റും ആപ്പും എത്തി

ന്യൂഡൽഹി: ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ–ടിക്കറ്റിങ് വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിരിക്കുന്നു. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച www.irctc.co.in വെബ്സൈറ്റും ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ്പും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രകാശനം ചെയ്തിരിക്കുകയാണ്.

ഇനി മുതൽ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവയും ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. യൂസർ അക്കൗണ്ട് പേജിൽ, റീഫണ്ട് സംബന്ധിച്ച തൽസ്ഥിതി മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങൾ, ഓട്ടമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകതയാണ്.

വിവരങ്ങൾ ഒരു പേജിൽ ഉൾപ്പെടുത്തി ട്രെയിൻ സെർച്ച്, സെലക്‌ഷൻ എന്നിവ നവീകരിച്ച വെബ്സൈറ്റിൽ ലളിതമാക്കിയിരിക്കുന്നു. ട്രെയിനിൽ ലഭ്യമായ ക്ലാസ്, യാത്രാ തുക എന്നിവയും ഒരു പേജിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. വർധിപ്പിച്ച സൈബർ സുരക്ഷയും നവീകരിച്ച വെബ്സൈറ്റിന്റെ പ്രത്യേകതയാണ്.

shortlink

Post Your Comments


Back to top button