Latest NewsNewsInternational

മുകേഷ് അംബാനിയെ പിന്തള്ളി ചൈനീസ് കുപ്പിവെള്ള ഭീമൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ

ചൈനീസ് വാക്സിൻ നിർമ്മാണ കമ്പിനിയായ ബീജിംഗ് വാൻതായ് ബയോളജിക്കൽ ഫാർമസിയുടേയും കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിന്റെയും ഉടമസ്ഥനാണ് ചൈനക്ക് പുറത്ത് ഏറെയൊന്നും അറിയപ്പെടാത്ത സോങ് ഷാൻഷാൻ

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് 77.8 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിന്റെ സ്ഥാപകനായ സോങ് ഷാൻഷാൻ. മുകേഷ് അംബാനിയെയും ചൈനയുടെ ജാക്ക് മായെയും പിന്നിലാക്കിയാണ് സോങ് ഒന്നാം സ്ഥാനത്ത് എത്തിയത്.

Also related: ക്ഷേത്രം തകർത്ത 14 പേർ പിടിയിൽ

ബ്ലൂം ബെർഗ് ശതകോടീശ്വരമാരുടെ പട്ടിക പ്രകാരം 77.8 ബില്യൺ ഡോളറാണ് സോങിൻ്റെ ആസ്തി. മുകേഷ് അംബാനി 76.9 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്താണ്. ലോകത്തെ ധനികരുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് എത്താനും സോങിന് കഴിഞ്ഞു.

Also related:  പകരമാകുമോ 10 ലക്ഷം?; മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാർ വക ധനസഹായം

ചൈനീസ് വാക്സിൻ നിർമ്മാണ കമ്പിനിയായ ബീജിംഗ് വാൻതായ് ബയോളജിക്കൽ ഫാർമസിയുടേയും കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിന്റെയും ഉടമസ്ഥനാണ് ചൈനക്ക് പുറത്ത് ഏറെയൊന്നും അറിയപ്പെടാത്ത സോങ് ഷാൻഷാൻ. നോങ്ഫുവിൻ്റെ ഓഹരി മൂല്യം 115 ശതമാനവും വാൻ തായിയുടെ മൂല്യം 2000 ശതമാനവും ഉയർന്നതാണ് സോങിനെ പട്ടികയിൽ ഒന്നാമത് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button