KeralaLatest NewsNewsIndia

കേന്ദ്ര സർക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

ഏകകണ്‌ഠമായാണ് പ്രമേയം പാസാക്കിയത്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഏകകണ്‌ഠമായാണ് പ്രമേയം പാസാക്കിയത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആവശ്യം. കര്‍ഷകരുടെ സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read: പുനരുദ്ധാരണം നടന്നു കൊണ്ടിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുളള ക്ഷേത്രം അക്രമികള്‍ തകര്‍ത്തു

ഭക്ഷ്യവസ്തുക്കളുടെ ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. ന്യായവിലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. നിയമം റദ്ദാക്കണം എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപെടുന്നു. തിരക്കിട്ടാണ് കേന്ദ്രം നിയമം പാസാക്കിയത്. സ്ഥിതി കൂടുതല്‍ വഷളാക്കും. കാര്‍ഷിക നിയമം അടിയന്തരമായി റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന ഭേദഗതി കോണ്ഗ്രസില്‍ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. പിന്നാലെ യുഡിഎഫ് – എല്‍ഡിഎഫ് എംല്‍എമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിര്‍ത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കര്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button